scorecardresearch

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരനെ മർദ്ദിച്ചെന്ന് പരാതി: എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ നടപടി

അങ്കിത് ദിവാൻ എന്ന യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയത്. നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം

അങ്കിത് ദിവാൻ എന്ന യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയത്. നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം

author-image
WebDesk
New Update
Air India

അങ്കിത് ദിവാൻ

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വെച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് തന്നെ ശാരീരികമായി മർദ്ദിച്ചതായി സ്‌പൈസ് ജെറ്റ് യാത്രക്കാരൻ ആരോപിച്ചു. സംഭവത്തിന് പിന്നാലെ, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം പൈലറ്റിനെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Advertisment

Also Read:മേഘാലയയിലെ ഹണിമൂൺ കൊലപാതകം; ഭാര്യയെ കുരുക്കി തെളിവായത് ട്രോളി ബാഗ്

അങ്കിത് ദിവാൻ എന്ന യാത്രക്കാരനാണ് പരാതിയുമായി രംഗത്തെത്തിയത്. നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. കൈക്കുഞ്ഞുള്ളതിനാൽ വിമാനത്താവളത്തിലെ ജീവനക്കാർ തങ്ങളോട് സ്റ്റാഫ്/പിആർഎം ( ഭിന്നശേഷിക്കാർക്കും സഹായം ആവശ്യമുള്ളവർക്കും വേണ്ടിയുള്ള വിഭാഗം) സെക്യൂരിറ്റി ചെക്ക് വഴി പോകാൻ ആവശ്യപ്പെട്ടതായി ദിവാൻ പറഞ്ഞു.ശനിയാഴ്ച 'എക്‌സ്' പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അങ്കിത് ദിവാൻ എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാപ്റ്റൻ വീരേന്ദർ സെജ്വാളിനെതിരെ മർദ്ദനാരോപണം ഉന്നയിച്ചത്.

നാല് മാസം പ്രായമുള്ള കുഞ്ഞ് കൂടെയുള്ളതിനാൽ സെക്യൂരിറ്റി ചെക്കിനായി സ്റ്റാഫ് ഉപയോഗിക്കുന്ന വഴിയിലൂടെ പോകാൻ ജീവനക്കാർ നിർദ്ദേശിച്ചു. എന്നാൽ എനിക്ക് മുൻപിൽ ചില ജീവനക്കാർ ക്യൂ തെറ്റിച്ചു കയറി. ഇത് ചോദ്യം ചെയ്തപ്പോൾ, അതെ ക്യൂവിൽ നിന്നിരുന്ന ക്യാപ്റ്റൻ വീരേന്ദർ എന്നോട് ഞാൻ നിരക്ഷരനാണോ (അൻപദ്) എന്നും, ഇത് ജീവനക്കാർക്കുള്ള വഴിയാണെന്ന് എഴുതിവെച്ചിരിക്കുന്നത് വായിക്കാൻ അറിയില്ലേ എന്നും ചോദിച്ചു. ഇത് വാക്കുതർക്കത്തിലേക്ക് നീങ്ങുകയും, സംയമനം പാലിക്കാനാവാതെ പൈലറ്റ് എന്നെ മർദ്ദിക്കുകയും ചെയ്തു. എന്റെ മുഖത്ത് നിന്നും ചോരയൊഴുകി.

Also Read:അസമിൽ ട്രെയിനിടിച്ച് എട്ട് ആനകൾ ചരിഞ്ഞു; രാജധാനി എക്സ്പ്രസ് പാളം തെറ്റി

മർദ്ദനമേറ്റ് ചോരയിൽ കുളിച്ച് തറയിൽ കിടക്കുമ്പോഴാണ് പൈലറ്റ് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയതെന്നും ദിവാൻ മറ്റൊരു പോസ്റ്റിൽ ആരോപിച്ചു. അടിയന്തര വൈദ്യസഹായം ലഭിക്കാൻ വൈകിയെന്നും, സുരക്ഷാ പരിശോധനയിൽ ഉണ്ടായിരുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ കൃത്യസമയത്ത് ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ മർദ്ദിക്കുമെന്ന് പൈലറ്റ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുന്നത് തന്റെ ഭാര്യ കേട്ടതായും ദിവാൻ അവകാശപ്പെട്ടു.

സംഭവം ശ്രദ്ധയിൽപ്പെട്ട വ്യോമയാന മന്ത്രാലയം പൈലറ്റിനെ അടിയന്തിരമായി ജോലിയിൽ നിന്ന് മാറ്റിനിർത്താൻ എയർലൈനോട് നിർദ്ദേശിച്ചു. കൂടാതെ സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിടുകയും, ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി , സിഐഎസ്എഫ് എന്നിവരോട് വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്.

Also Read:ഡിഎംകെയേക്കാൾ ടിവികെയെ ഭയം എഐഎഡിഎംകെയ്ക്ക്; തമിഴ് രാഷ്ട്രീയത്തിൽ വിജയ് പയറ്റുന്ന തന്ത്രങ്ങൾ

യാത്രക്കാരനെ മർദ്ദിച്ച പൈലറ്റിനെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായി എയർ ഇന്ത്യ എക്‌സ്പ്രസ് പ്രസ്താവനയിൽ അറിയിച്ചു. മറ്റൊരു വിമാനത്തിൽ യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്ന ഞങ്ങളുടെ ഒരു ജീവനക്കാരൻ ഡൽഹി വിമാനത്താവളത്തിൽ വെച്ച് നടത്തിയ പെരുമാറ്റത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഇത്തരം പെരുമാറ്റങ്ങളെ ശക്തമായി അപലപിക്കുന്നു. ആരോപണവിധേയനായ ജീവനക്കാരനെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്- എയർലൈൻ വ്യക്തമാക്കി. നിയമനടപടികളുമായി പൂർണ്ണമായി സഹകരിക്കുമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് കൂട്ടിച്ചേർത്തു.

Read More:ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കൊലപാതക സാധ്യത തള്ളി സിംഗപ്പൂർ പൊലീസ്

Air India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: