കോയമ്പത്തൂര്‍: എയർ ഇന്ത്യഎക്സ്പ്രസ് കോയമ്പത്തൂൽ നിന്ന് പുതിയ വിമാന സർവീസുകൾ ആരംഭിക്കുന്നു. ഡൽഹിയിൽ നിന്ന് കോയമ്പത്തൂരിലേക്കും കോയമ്പത്തൂരിൽ നിന്ന് സിംഗപ്പൂരിലേയ്ക്കുമാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ആരംഭിക്കുന്നത്. പുതിയ സർവീസുകൾ നവംബർ 18നാണ് ആരംഭിക്കുക.

ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് ഈ സർവീസുകൾ ഉണ്ടാവുക.  മൂന്ന് ദിവസം കോയമ്പത്തൂരിലേയ്ക്ക് ഡൽഹിയിൽ നിന്നും സിംഗപ്പൂരിൽ നിന്നും സർവീസ് നടത്തും. തിരികെയും മൂന്നുദിവസം സർവീസ് ഉണ്ടാകും.

ഡൽഹി-കോയമ്പത്തൂർ വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാകും സർവീസ് നടത്തുക. നിന്നും ബുധൻ, വെളളി, ഞായർ ദിവസങ്ങളിൽ കോയമ്പത്തൂരിൽ നിന്നും ഡൽഹിയിലേയ്ക്ക് സർവീസ് നടത്തുക.  രാത്രി ഏഴിന് ഡൽഹിയിൽ നിന്നും പുറപ്പെടുന്ന വിമാനം രാത്രി പത്തിന് കോയമ്പത്തൂരിലെത്തും. തിരികെ കോയമ്പത്തൂരിൽ നിന്നും ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം അഞ്ച് മണിക്ക് ഡൽഹിയിൽ എത്തും.

കോയമ്പത്തൂർ- സിംഗപൂർ വിമാനം ചൊവ്വ, വ്യാഴം ശനി ദിവസങ്ങളിലാകും സർവീസ് നടത്തുക. സിംഗപൂരിൽ നിന്നും കോയമ്പത്തൂരിലേയ്ക്ക് ബുധൻ, വെളളി, ഞായർ ദിവസങ്ങളിലാകും സർവീസ് . കോയമ്പത്തൂരിൽ നിന്നും രാത്രി 11.15 ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ 06.15 ന് സിംഗപൂരിലെത്തും. സിംഗപൂരിൽ നിന്നും രാവിലെ 10.40 ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.30 ന് കോയമ്പത്തൂരിലെത്തും.

സർവീസ് തുടങ്ങുന്ന തീയതികളിൽ ഡൽഹിയിലേയ്ക്കും തിരികെ കോയമ്പത്തൂരിലേയ്ക്കും 4,751രൂപയും സിംഗപൂരിലേയ്ക്കും തിരികെയും 8,736 രൂപുമായണ് കുറഞ്ഞ നിരക്കായി കാണിക്കുന്നത്. ഈ ടിക്കറ്റ് ക്ലാസ്സിൽ യാത്ര ചെയ്യുന്നവർക്ക് 20 കിലോ വരെ ബാഗേജ് അനുവദിച്ചിട്ടുണ്ട്.

ഈ സർവീസ് ആരംഭിക്കുന്നത് കേരളത്തിലേയ്ക്കുളള യാത്രാ സൗകര്യം വർധിപ്പിക്കും. നിലവിൽ തന്നെ കൊച്ചിയിലേയ്ക്കുളള ടിക്കറ്റുകൾ കിട്ടാനുളള ബുദ്ധിമുട്ടും ഉയർന്ന ടിക്കറ്റ് നിരക്കും ബജറ്റ് എയർലൈൻസ് സർവീസിനെ ആശ്രയിക്കുന്നവർക്ക് സഹായകമാകും ഈ സർവീസുകൾ. പാലക്കാട്, തൃശൂർ, എറണാകുളം ഭാഗത്തേയ്ക്കുളള യാത്രികർ നിലവിൽ തന്നെ പലപ്പോഴും കോയമ്പത്തൂരിനെ ആശ്രയിച്ചാണ് വിമാനയാത്ര നടത്തുന്നത്.

എയർ ഇന്ത്യയുടെ സബ് സിഡിയറി സ്ഥാപനമായ എയർ ഇന്ത്യ എക്സ‌പ്രസ്സ് ഇന്ത്യയുടെ ആദ്യ ഇന്റര്‍നാഷണല്‍ ബജറ്റ് എയർലൈൻസ് ആണ്. കൊച്ചി ആസ്ഥാനമാക്കിയാണ് എയർ ഇന്ത്യ എക്സ്‌പ്രസ്സ് പ്രവർത്തിക്കുന്നത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ