Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

എയര്‍ ഇന്ത്യയില്‍ ശമ്പളം മുടങ്ങുന്നു; ജീവനക്കാരുടെ ദുരിതം തുടര്‍ച്ചയായ രണ്ടാം മാസത്തിലും

ജനുവരിയായിട്ടും എയര്‍ ഇന്ത്യ ഡിസംബറിലെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ലെന്നു മാത്രമല്ല, എന്നു നല്‍കും എന്നതിനെക്കുറിച്ച് യാതൊരു സ്ഥിരീകരണവും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല

Air India

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഔദ്യോഗിക വിമാന സേവന ദാതാക്കളായ എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നു. തുടര്‍ച്ചയായ രണ്ടാം മാസമാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതിരിക്കുന്നത്. സാമ്പത്തിക ഞെരുക്കത്തെ തുടര്‍ന്നാണ് ശമ്പളം മുടങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തങ്ങളുടെ 20,000ത്തില്‍ അധികം വരുന്ന ജീവനക്കാര്‍ക്കാണ് എയര്‍ ഇന്ത്യ, കഴിഞ്ഞ രണ്ടു മാസമായി ശമ്പളം നല്‍കാതിരിക്കുന്നത്. മറ്റ് പൊതു സ്ഥാപനങ്ങളിലേതു പോലെ, മാസത്തിന്റെ അവസാന ദിവസമാണ് എയര്‍ ഇന്ത്യയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാറുള്ളത്. എന്നാല്‍ ജനുവരിയായിട്ടും എയര്‍ ഇന്ത്യ ഡിസംബറിലെ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ലെന്നു മാത്രമല്ല, എന്നു നല്‍കും എന്നതിനെക്കുറിച്ച് യാതൊരു സ്ഥിരീകരണവും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.

അതേസമയം, ശമ്പളം നല്‍കാനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്നും, പെട്ടെന്നു തന്നെ നല്‍കുമെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങളായി എയര്‍ ഇന്ത്യ നഷ്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2018ലെ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍, എയര്‍ ഇന്ത്യയുടെ ആകെ നഷ്ടം 5,337 കോടി രൂപയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ നഷ്ടം കുറവാണ്. 2017ല്‍ ഇത് 6,281 കോടി രൂപയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Air india delays salaries for second consecutive month

Next Story
ട്രെയിനിനുള്ളിൽ മുന്‍ ബിജെപി എംഎല്‍എ വെടിയേറ്റ് മരിച്ചനിലയില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com