ന്യൂഡൽഹി: പറക്കുന്നതിനിടെ എയർ ഇന്ത്യ വിമാനത്തിൽ ശക്തമായ കുലുക്കമുണ്ടായി. അമൃത്സറിൽനിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് കുലുക്കമുണ്ടായത്. വിമാനം പുറപ്പെട്ട് 10-15 മിനിറ്റുകൾക്കുളളിലാണ് ശക്തമായ കുലുക്കം അനുഭവപ്പെട്ടത്.

കുലുക്കത്തിൽ വിമാനത്തിന്റെ ജനൽ പാളി അടർന്നു വീണു. വിമാനത്തിന്റെ അകത്തെ ജനൽ പാളിയാണ് അടർന്നത്. ഇതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. കുലുക്കത്തിൽ മൂന്നു യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന ഒരു യാത്രക്കാരൻ മുകളിലേക്ക് പൊങ്ങിപ്പോവുകയും തല മുകളിലെ കാബിനില്‍ ഇടിയ്ക്കുകയും ചെയ്തു.

അസ്വസ്ഥത അനുഭവപ്പെട്ട ചില യാത്രക്കാർക്ക് ഓക്സിജൻ മാസ്ക് ധരിക്കാൻ നൽകുകയും ചെയ്തു. വിമാനം ലാൻഡ് ചെയ്ത ഉടൻ പരുക്കേറ്റവരെയും അസ്വസ്ഥത പ്രകടിപ്പിച്ചവരെയും ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ എയർ ഇന്ത്യ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook