മുംബൈ: എയർ ഇന്ത്യ വിമാനത്തിനുളളിൽവച്ച് പൈലറ്റ് ലൈംഗികമായി പീഡിപ്പിച്ചതായി എയർ ഹോസ്‌റ്റസിന്റെ പരാതി. മെയ് നാലിനായിരുന്നു സംഭവം. വിമാനത്തിനുളളിൽവച്ച് പൈലറ്റും എയർഹോസ്‌റ്റസും തമ്മിൽ വഴക്കുണ്ടായതായും ഇതിനുപിന്നാലെ യുവതി സാഹർ പൊലീസ് സ്റ്റേഷനിലെത്തി പൈലറ്റിനെതിരെ പരാതി നൽകിയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 354 വകുപ്പു പ്രകാരം പൈലറ്റിനെതിരെ കേസ് റജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇപ്പോൾ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ലെന്നും എയർ ഇന്ത്യ അറിയിച്ചു. അന്വേഷണത്തിന് തങ്ങളുടെ ഭാഗത്തുനിന്നും പൂർണ സഹകരണം ഉണ്ടാകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook