scorecardresearch

അഹമ്മദാബാദ് വിമാനദുരന്തത്തിനു പിന്നാലെ 112 എയർ ഇന്ത്യ പൈലറ്റുമാർ അവധിയിൽ പ്രവേശിച്ചുവെന്ന് വ്യോമയാന സഹമന്ത്രി

വിമാനാപകടത്തിനു നാലു ദിവസത്തിനു ശേഷം112 പൈലറ്റുമാർ അസുഖ അവധിയിൽ പ്രവേശിച്ചതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ ലോക്സഭയിൽ പറഞ്ഞു

വിമാനാപകടത്തിനു നാലു ദിവസത്തിനു ശേഷം112 പൈലറ്റുമാർ അസുഖ അവധിയിൽ പ്രവേശിച്ചതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ ലോക്സഭയിൽ പറഞ്ഞു

author-image
WebDesk
New Update
air india11

ഫയൽ ഫൊട്ടോ

ഡൽഹി: 260 പേരുടെ ജീവനെടുത്ത അഹമ്മദാബാദ് വിമാനദുരന്തത്തിനു പിന്നാലെ അസുഖ അവധിയില്‍ പ്രവേശിച്ച എയർ ഇന്ത്യ പൈലറ്റുമാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ. വിമാനാപകടം ഉണ്ടായി നാലു ദിവസത്തിനു ശേഷം112 പൈലറ്റുമാർ അസുഖ അവധിയിൽ പ്രവേശിച്ചതായി ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി മുരളീധർ മോഹോൾ പറഞ്ഞു.

Advertisment

'അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് പൈലറ്റുമാരുടെ അസുഖ അവധിയിൽ നേരിയ വർദ്ധനവുണ്ടായതായി എയർ ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജൂൺ 16 ന്  51 കമാൻഡർമാർ ഉൾപ്പെടെ 112 പൈലറ്റുമാർ അവധിയിൽ പ്രവേശിച്ചു,' മന്ത്രി പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ, പൈലറ്റുമാരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. 

Also Read: വിമാനദുരന്തം; യുകെ പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറിപ്പോയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഇന്ത്യ

പൈലറ്റുമാരുടെ മാനസികാരോഗ്യ വെല്ലുവിളികൾ തിരിച്ചറിയാനും കൃത്യമായി കൈകാര്യം ചെയ്യാനും എയർലൈനുകളോട് ആവശ്യപ്പെട്ട, ഡിജിസിഎ സർക്കുലറും മന്ത്രി എടുത്തുകാട്ടി. അതേസമയം, വിമാനാപകടത്തിൽ സാധാരണക്കാർക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നഷ്ടപരിഹാരം നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിലവിൽ പ്രത്യേക നയമില്ലെന്നും രേഖാമൂലമുള്ള മറുപടിയിൽ മുരളീധർ മോഹോൾ പറഞ്ഞു.

Advertisment

Also Read: എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ പരിശോധന

ജൂൺ 12 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനമായിരുന്നു പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ തകർന്നുവീണത്. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴു പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു. ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് ജീവനോടെ രക്ഷപെട്ടത്.

Also Read: എയർ ഇന്ത്യ വിമാനാപകടം; അഭ്യൂഹങ്ങൾ ഒഴിവാക്കണം: എൻ.ടി.എസ്.ബി. മേധാവി

ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ മെസ്സിലും പിജി വിദ്യാർത്ഥികളും സ്‌പെഷ്യൽ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകർന്നുവീണത്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും സാധാരണക്കാരും അപകടത്തിൽ മരിച്ചു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയും ബ്രിട്ടനിൽ നഴ്‌സുമായ രഞ്ജിതയും അപകടത്തിൽ മരിച്ചിരുന്നു.

Read More: അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിന് സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തൽ

Plane Crash Air India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: