മുംബൈയിലെ ഫ്‌ളാറ്റില്‍ എയര്‍ഹോസ്റ്റസ് കൂട്ടബലാത്സംഗത്തിന് ഇരയായി

പരാതിക്കാരിയായ പെണ്‍കുട്ടി ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു

air hostess raped, എയർഹോസ്റ്റസ് ബലാത്സംഗം ചെയ്യപ്പെട്ടു, air hostess raped in Mumbai, എയർഹോസ്റ്റസ് മുംബൈയിൽ ബലാത്സംഗം ചെയ്യപ്പെട്ടു, Mumbai rape, Mumbai gangrape, Mumbai woman gangraped, Mumbai police, Mumbai crime news, mumbai news, iemalayalam

മുംബൈ: ഒരു പ്രമുഖ എയര്‍ലൈന്‍സിലെ 25കാരിയായ എയര്‍ഹോസ്റ്റസ് മുംബൈയിലെ ഫ്‌ളാറ്റില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ബുധനാഴ്ച പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൂന്ന് പുരുഷന്മാര്‍ താമസിക്കുന്ന മുറിയില്‍ വച്ചാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നും മുറിയില്‍ മറ്റൊരു സ്ത്രീ കൂടി ഉണ്ടായിരുന്നു എന്നും പരാതിയില്‍ പറയുന്നു.

സ്വപ്‌നില്‍ ബദോനിയ (23) എന്നയാളാണ് ബുധനാഴ്ച അറസ്റ്റിലായത്. പെണ്‍കുട്ടി ജോലി ചെയ്യുന്ന അതേ എയര്‍ലൈന്‍സിന്റെ സുരക്ഷാ വകുപ്പിലാണ് ഇയാളും ജോലി ചെയ്യുന്നത്. മറ്റു രണ്ടുപേരുടെ പങ്കിനെ കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണ്.

‘ബദോനിയയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് എന്നാണ് അന്വേഷണത്തില്‍ നിന്നും മനസിലായത്. കുറ്റകൃത്യത്തില്‍ മറ്റു രണ്ടുപേര്‍ക്കുള്ള പങ്ക് അന്വേഷിച്ച് വരികയാണ്,’ സംഭവവുമായി ബന്ധപ്പെട്ട് എംഐഡിസി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ അലക്‌നൂര്‍ പറഞ്ഞു.

പരാതിക്കാരിയായ പെണ്‍കുട്ടി ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ എത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. രാത്രി ഏഴുമണിയോടെയാണ് പെണ്‍കുട്ടി ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്നത്. അവിടെവച്ചാണ് സുരക്ഷാ ഉദ്യാഗസ്ഥനായി ജോലി ചെയ്യുന്ന ബദോനിയയെ കാണുന്നത്.

എയര്‍പോര്‍ട്ടില്‍ നിന്നും ഇരുവരും കാറില്‍ ഒന്നിച്ചാണ് യാത്ര ചെയ്തതെന്നും, വഴിയിലെ ഒരു ഷോപ്പിങ് മാളില്‍ പെണ്‍കുട്ടി ബദോനിയയെ ഡ്രോപ് ചെയ്‌തെന്നും പൊലീസ് പറയുന്നു.

‘പിന്നീട് വീട്ടിലേക്ക് പോയ പെണ്‍കുട്ടി തന്റെ ബാഗും സാധനങ്ങളും അവിടെവച്ച് തിരിച്ച് മാളിലേക്ക് വന്നു. അവിടെ ബദോനിയ അവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പിന്നീട് ഇരുവരും ഒരു ബാറിലേക്ക് പോകുകയും ബാര്‍ അടയ്ക്കുന്നതു വരെ മദ്യപിക്കുകയും ചെയ്തു. ഇരുവരും നന്നായി മദ്യപിച്ചിരുന്നു. ബാറിലേക്ക് പോയതു മാത്രമേ പെണ്‍കുട്ടിക്ക് ഓര്‍മ്മയുള്ളൂ,’ പൊലീസ് പറഞ്ഞു.

എന്നാല്‍ പെണ്‍കുട്ടി ധാരാളം മദ്യപിച്ചതിനാല്‍ അവരെ തനിച്ച് വിടേണ്ട എന്ന് താന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് ബദോനിയ പൊലീസിന് മൊഴി നല്‍കിയത്. വീട്ടിലേക്ക് പോകുന്നതിനു പകരം ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ഇരുവരും തീരുമാനിച്ചു. എന്നാല്‍ ഇരുവരും നന്നായി മദ്യപിച്ചതിനാല്‍ ഹോട്ടല്‍ അധികൃതര്‍ ഇവര്‍ക്ക് റൂം നല്‍കിയില്ല. പിന്നീട് ബദോനിയയുടെ നിർദേശപ്രകാരം ഇരുവരും അയാളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോകുകയായിരുന്നു.

‘അയാള്‍ അന്ധേരിയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അവിടെ അയാളുടെ രണ്ട് ആണ്‍ സുഹൃത്തുക്കളും ഒരു പെണ്‍ സുഹൃത്തും ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അവസ്ഥ മുതലെടുത്ത് ഇവര്‍ ഓരോരുത്തരായി അവരെ ബലാത്സംഗം ചെയ്തു,’ എന്നാണ് പരാതിയില്‍ പറയുന്നത്.

രാവിലെ 10മണിയോടെ പെണ്‍കുട്ടി എഴുന്നേറ്റപ്പോള്‍ തന്റെ കണ്ണിന് താഴെയും കഴുത്തിലും മുറിവുകളുള്ളതായി ശ്രദ്ധിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ താന്‍ വളരെയധികം മദ്യപിച്ചിരുന്നു എന്നും ഒന്നും ഓര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും ബദോനി പറഞ്ഞു. കൂടെയുണ്ടായിരുന്ന സ്ത്രീ മറുപടിയൊന്നും നല്‍കിയില്ല.

‘രാത്രി മുഴുവന്‍ പെണ്‍കുട്ടിയുടെ പിതാവ് അവളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തില്ല. ബദോനിയയ്‌ക്കൊപ്പം ഇവരെ മക്‌ഡൊണാള്‍ഡ്‌സില്‍ കണ്ടതായി ഒരു സുഹൃത്ത് പറഞ്ഞു,’ പൊലീസ് പറയുന്നു.

സുഹൃത്ത് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചു. മുറിവുകളെ കുറിച്ച് ചോദിച്ച അച്ഛനോട് തന്നെ ബദോനിയ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. പിതാവ് ഉടന്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ആശുപത്രി അധികൃതര്‍ ഉടന്‍ പൊലീസില്‍ അറിയിക്കുകയും ചെയ്തു. അറസ്റ്റിലായ ബദോനിയയെ ജൂണ്‍ 10 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Air hostess gangraped in mumbai flat colleague arrested

Next Story
പൊതു ബജറ്റിലേക്ക് നിർദേശങ്ങളുണ്ടോ? ധനമന്ത്രി സീതാരാമനും സംഘവും കേൾക്കാൻ തയ്യാർNirmala Sitharaman, bjp, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express