സൗഹൃദം ശക്തമാക്കാൻ ചൈനയിലേക്ക് പാക്കിസ്ഥാൻ കഴുതകളെ അയക്കുന്നു

രണ്ട് രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക-പ്രതിരോധ ഇടനാഴി ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്

donkey export, കഴുത കയറ്റുമതി, pakisthan-china, pak-china relation, indo-pak relation, socio-economic corridor

ന്യൂഡൽഹി: ചൈനയുമായുള്ള സൗഹൃദം ശക്തമാക്കാൻ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ കഴുത കയറ്റുമതിക്ക് പദ്ധതി ആവിഷ്കരിക്കുന്നു. പാക്കിസ്ഥാനിലെ നാല് പ്രവിശ്യകളിലൊന്നായ ഖൈബർ പക്തുൻഖ്വ യിലെ സർക്കാർ ആണ് ഈ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

കഴുതകളിൽ നിന്ന് ലഭിക്കുന്ന ജലാറ്റിൻ ചൈനയിൽ മരുന്നുൽപ്പാദനത്തിന് ഉപയോഗിക്കുന്നുണ്ട്. ഇതിന് ഉയർന്ന വിലയാണ് ചൈനയിൽ ഈടാക്കുന്നത്.

കഴുത പ്രജനന പദ്ധതിക്കായി ആയിരം കോടി രൂപയാണ് ഖൈബർ പക്തുൻഖ്വ സർക്കാർ നീക്കിവച്ചിരിക്കുന്നത്. പാക്കിസ്ഥാനും ചൊനയ്ക്കുമിടയിലെ സാമ്പത്തിക ഇടനാഴിയിൽ പാക്കിസ്ഥാൻ നിക്ഷേപം നടത്തുന്ന വിവിധ പദ്ധതികളിൽ ഒന്നാണിത്. അതേസമയം ചൈന ഇതേ ഇടനാഴിയിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് നടത്തുന്നത്.

ഇത് സംബന്ധിച്ച് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ, “പദ്ധതി കഴുതകളെ വളർത്തുന്ന വിഭാഗങ്ങളുടെ സാമൂഹികവും സമ്പത്തികവുമായ ഉന്നമനത്തിന് ഇത് സഹായകരമാകുമെന്ന്” വ്യക്തമാക്കി. “പുതിയ സാങ്കേതി വിദ്യകൾ വികസിപ്പിച്ച് കഴുത വളർത്തു സംഘങ്ങളുടെ ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ” ശ്രമിക്കുമെന്നും ഔദ്യോഗിക രേഖകളിലൂടെ അധികൃതർ പറയുന്നു.

ചൈനയ്ക്ക് നേരത്തേ കഴുതകളെ ലഭിച്ചു കൊണ്ടിരുന്ന നൈഗർ, ബുർകിന ഫാസോ എന്നീ രാജ്യങ്ങൾ കയറ്റുമതി അവസാനിപ്പിച്ച ശേഷം ചൈന കടുത്ത പ്രതിസന്ധിയിലായിരുന്നു. പാക്കിസ്ഥാൻ കയറ്റുമതി ചുമതല ഏറ്റെടുക്കുന്നതോടെ ഈ പ്രതിസന്ധി ചൈനയ്ക്ക് മറികടക്കാനാകും.

അതേസമയം പാക്കിസ്ഥാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് ദിനപത്രം ദി എക്‌സ്പ്രസ് ട്രിബ്യൂൺ, ചൈനയുടെ നിക്ഷേപത്തിന് പിന്നാലെ പാക്കിസ്ഥാന ഖൈബർ പക്തുൻഖ്വ പ്രവിശ്യയിൽ കഴുത പ്രജനനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വിപണിയിൽ കഴുതകളുടെ വില വർദ്ധിപ്പിക്കാനും അതുവഴി കഴുതകളെ വളർത്തുന്നവർക്കും വിൽപ്പന നടത്തുന്നവർക്കും ഒരേപോലെ തങ്ങളുടെ വരുമാന വർദ്ധനവിനുള്ള സാദ്ധ്യതയാണ് സർക്കാർ തുറന്നിടുന്നത്.

1990 ന് ശേഷം ചൈനയിൽ കഴുതകളുടെ എണ്ണത്തിൽ തുടർച്ചയായി ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. ഓരോ വർഷവും മൂന്ന് ലക്ഷം കഴുതകൾ കുറഞ്ഞുവരുന്നതായി കണ്ടെത്തി. നേരത്തേ നൈഗർ, ബുർകിന ഫാസോ എന്നീ രാജ്യങ്ങളായിരുന്നു ചൈനയിലേക്ക് കഴുതകളെ കയറ്റി അയച്ചതെങ്കിലും ഇപ്പോൾ ഈ രാജ്യങ്ങൾ കഴുത കയറ്റുമതി തന്നെ അവസാനിപ്പിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Aiming to strengthen ties pakistan to export donkeys to china

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com