scorecardresearch

AIIMS MBBS Result 2018: എയിംസ് എംബിബിഎസ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

AIIMS MBBS Result 2018 Date and Time: aiimsexams.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം

AIIMS MBBS Result 2018 Date and Time: aiimsexams.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
എയിംസില്‍ 127 അധ്യാപക ഒഴിവുകള്‍

AIIMS MBBS Result 2018 Date and Time: ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) എംബിബിഎസ് കോഴ്സിലേക്കു നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം (ജൂൺ 18) പ്രസിദ്ധീകരിച്ചു. ഏകദേശം രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

Advertisment

aiimsexams.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് ഫലം അറിയാം. രാജ്യത്തൊട്ടാകെ മേയ് 26, 27 തീയതികളിലായി രണ്ടു ഷിഫ്റ്റുകളിലായിട്ടായിരുന്നു ഓൺലൈൻ പരീക്ഷ നടന്നത്.

ജൂലൈ മാസത്തിൽ കൗൺസിലിങ് നടപടികൾക്ക് തുടക്കമാകും. യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഇഷ്‌ടപ്പെട്ട കോളേജിലേക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.

ന്യൂഡൽഹിയിലെ എയിംസിനു പുറമെ എയിംസ് പദവിയുള്ള രാജ്യത്തെ മറ്റു ആരു കോളേജുകളിലെ എംബിബിഎസ് അഡ്മിഷനും ഈ പ്രവേശന പരീക്ഷയുടെ അടിസ്‌ഥാനത്തിലാണ്. ഋഷികേശ്, ജോധ്പൂർ, ഭോപ്പാൽ, റായ്‌പൂർ, ഭുവനേശ്വർ, പട്‌ന എന്നിവിടങ്ങളിലാണ് എയിംസ് പദവിയുള്ള കോളേജുകളുളളത്.

Aiims Mbbs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: