/indian-express-malayalam/media/media_files/uploads/2019/06/doctors-strike.jpg)
സമരം അവസാനിപ്പിച്ച് ശനിയാഴ്ച രാവിലെ തന്നെ ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് എയിംസിലെ റെസിഡന്റ് ഡോക്ടർമാർ. എന്നാൽ അടുത്ത 48 മണിക്കൂറിനുള്ളിൽ പശ്ചിമ ബംഗാളിലെ ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരമുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്ന് ഡോക്ടർമാർ മുന്നിറിയിപ്പ് നൽകി.
കൊല്‍ക്കത്തയിൽ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാര്‍ തുടങ്ങിയ സമരം രാജ്യമാകെ വ്യാപിക്കുകയായിരുന്നു. ഇന്നലെ ഡൽഹി എയിംസിൽ റസിഡന്റ് ഡോക്ടർമാർ പണി മുടക്കി. മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ജയ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും വന്‍ പ്രതിഷേധമാണ് ഉയർന്നത്.
ബംഗാളിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിൽനിന്ന് 43 ഡോക്ടര്‍മാര്‍ രാജിവച്ചു. സമരം നാലാം ദിവസത്തേക്ക് കടന്നതോടെയാണ് ഡോക്ടര്‍മാര്‍ കൂട്ടരാജി പ്രഖ്യാപിച്ചത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും 16 ഡോക്ടര്‍മാര്‍ ആരോഗ്യ വകുപ്പിന് രാജി സമര്‍പിച്ചു. സംസ്ഥാനത്തെ നിലവിലത്തെ സ്ഥിതിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളേജില്‍ നിന്നും 27 ഡോക്ടര്‍മാര്‍ രാജി വച്ചു. ഡാര്‍ജിലിങ്ങിലെ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ രാജിവച്ചു. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ സുപ്രണ്ട് രാജിവച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us