scorecardresearch

ഗാസയിലേക്കുള്ള സഹായ ഇടനാഴി തുറന്ന് ഈജിപ്ത്; 20 ട്രക്ക് അവശ്യ സാധനങ്ങൾ ഉടനെത്തിക്കും

ഈജിപ്ത്-ഗാസ അതിര്‍ത്തി തുറക്കുമെന്ന വിവരം അമേരിക്കൻ എംബസിയാണ് അറിയിച്ചത്. വിദേശ പൌരന്മാരെ രക്ഷപ്പെടുത്താനായി എത്രസമയം അതിർത്തി തുറന്നിരിക്കുമെന്ന കാര്യത്തിലും യുഎസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഈജിപ്ത്-ഗാസ അതിര്‍ത്തി തുറക്കുമെന്ന വിവരം അമേരിക്കൻ എംബസിയാണ് അറിയിച്ചത്. വിദേശ പൌരന്മാരെ രക്ഷപ്പെടുത്താനായി എത്രസമയം അതിർത്തി തുറന്നിരിക്കുമെന്ന കാര്യത്തിലും യുഎസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Gaza Israel | Hamas Israel war | Israel and Palestine

ഗാസ അതിർത്തിയിൽ ഹമാസ് സൈന്യത്തെ നേരിടുന്ന ഇസ്രയേൽ സൈനികൻ | ഫൊട്ടോ: എക്സ്/ ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ്

ഗാസ സിറ്റി: ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ ഗാസയിലേക്കുള്ള സഹായ ഇടനാഴി ഈജിപ്ത് തുറന്ന് നൽകിയതോടെ അവശ്യ സാധനങ്ങളുമായുള്ള 20 ട്രക്കുകൾ ഇന്ന് റഫ അതിർത്തി കടത്തിവിടും. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്ന ആവശ്യം ആഗോള തലത്തിൽ തന്നെ ശക്തമായിരുന്നു. അവശ്യ സാധനങ്ങളായ വെള്ളം, ഭക്ഷണം, മരുന്ന് ഉള്‍പ്പെടെയുള്ളവയാണ് ഗാസയിലേക്ക് എത്തിക്കുന്നത്.

Advertisment

ഈജിപ്ഷ്യൻ ദേശീയ ടെലിവിഷനാണ് അതിർത്തി കടക്കുന്ന ട്രക്കുകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അതേസമയം, ഈജിപ്ത്-ഗാസ അതിര്‍ത്തി തുറക്കുമെന്ന വിവരം അമേരിക്കൻ എംബസിയാണ് അറിയിച്ചത്. വിദേശ പൌരന്മാരെ രക്ഷപ്പെടുത്താനായി എത്രസമയം അതിർത്തി തുറന്നിരിക്കുമെന്ന കാര്യത്തിലും യുഎസ് സംശയം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ഹമാസ് ബന്ദികളാക്കി വെച്ച ഒരു അമേരിക്കൻ യുവതിയേയും മകളേയും വെറുതെവിട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഒക്ടോബർ 7ന് ഹമാസ് സൈന്യം പിടിച്ചുകൊണ്ടുപോയ 200ഓളം ആളുകളിൽ ആദ്യമായാണ് ബന്ദികളെ പുറത്തുവിടുന്നത്. ജൂഡിത്ത് റാനൻ, അവരുടെ 17കാരിയായ മകൾ എന്നിവരെയാണ് ഹമാസ് വിട്ടയച്ചത്. ഖത്തർ സർക്കാരുമായി അവർ ഉണ്ടാക്കിയ സമാധാന ഉടമ്പടി പ്രകാരമുള്ള മാനുഷിക വശങ്ങൾ പരിഗണിച്ചാണ് നടപടി.

ഗാസയിലേക്ക് ഏതുനിമിഷവും കരയുദ്ധം നടത്തുമെന്ന ഇസ്രയേൽ ഭീഷണികൾക്കിടയിലാണ് ഹമാസിന്റെ ഈ നീക്കം. ഹമാസ്-ഇസ്രയേൽ സംഘർഷം തുടങ്ങിയിട്ട് 15 ദിവസം പിന്നിടുകയാണ്. ഇസ്രയേൽ വ്യാപകമായ കരയുദ്ധത്തിലേക്ക് പോകരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണം സൌദി സർക്കാരുമായി ഉണ്ടാക്കിയ സമാധാന കരാറിന്റെ ലംഘനമാണെന്നും അമേരിക്കൻ പ്രസിഡന്റ് വിമർശിച്ചു. ഹമാസ് രണ്ട് ബന്ദികളെ വിട്ടയച്ചെങ്കിലും വിജയം കാണും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേലിന്റെ നിലപാട്.

Advertisment
Joe Biden Gaza Egypt Isreal Palastine Issue

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: