സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഈ​ ജൂലൈയിൽ ആരംഭിക്കുന്ന ബി ടെക്, എം ടെക് സീറ്റുകൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻജിനിയിങ് കോളജുകൾ ഓൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷ (​എ ഐ​ സി ടി ഇ) നോട് ആവശ്യപ്പെട്ടു.
എ ഐ സി ടിയുടെ പ്രാഥമിക കണക്കുകൾ പ്രകാരം 83 എൻജിനയിറിങ് കോളജുകൾ 24,000 സീറ്റുകൾ കുറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 494 കോളജുകൾ കുറച്ച് ബിരുദ, ബിരുദാനന്തര എൻജിനിയറിങ് കോഴ്സുകൾ നിർത്തലാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവഴി ദേശീയ തലത്തിൽ 42,000 സീറ്റുകളാവും കുറയുക. ഇതിന് പുറമെ 639 സ്ഥാപനങ്ങൾ 62,000 സീറ്റുകൾ കുറയ്ക്കണമെന്നാണ് അവർ എ ഐ സി ടി ഇയോട് അഭ്യർത്ഥിച്ചിട്ടുളളത്.

ബി ഇ/ ബി ടെക്, എം ഇ/ എം ടെക് എന്നീ കോഴ്സുകളിലായി ഏകദേശം 1.3 ലക്ഷം സീറ്റുകൾ വെട്ടിക്കുറയ്ക്കുന്നതിനുളള അപേക്ഷകളാണ് എ ഐ​സി ടി ഇ ക്ക് ലഭിച്ചിട്ടുളളത്. ഈ​ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് എ​ഐ​സിടിഇ വൃത്തങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ്സിനോട് പറഞ്ഞു. എന്നാൽ കോളജുകൾ അടച്ചുപൂട്ടുന്നത് സംന്ധിച്ചുളള അപേക്ഷകൾ സ്വീകരിച്ചേയ്ക്കും. സംസ്ഥാന സർക്കാരുകളിൽ നിന്നുളള എൻ ഒ സി ലഭിച്ചില്ലെങ്കിൽ പോലും സാങ്കേതിക സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുളള​ നടപടിക്രമങ്ങൾക്ക് എ ഐ ​സി ടി ഇ സഹായകമായ നിലപാട് സ്വീകരിക്കും.

പൂർണമായോ ഭാഗികമായ തിരഞ്ഞെടുത്ത എൻജിനിയറിങ് കോഴ്സുകൾ അവസനിപ്പിക്കുന്ന കാര്യത്തിൽ 80 ശതമാനം അപേക്ഷകൾ എ ഐ സി ടി ഇ അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമ കണക്കുകൾ മെയ് ആദ്യവാരത്തോടെ മാത്രമേ ലഭിക്കുകയുളളൂ.

ഇതിനെല്ലാം പുറമെ കഴിഞ്ഞ അഞ്ച് വർഷത്തെ പുതിയ വിദ്യാർത്ഥികളുടെ എണ്ണക്കുറവിന്റെ പേരിൽ എൻജിനയിറിങ് കോളജുകൾക്ക് മേൽ ടെക്നിക്കൽ എജ്യൂക്കേഷൻ റഗുലേറ്റർ പിഴ ചുമത്തിയേക്കും.

എൻജിനിയറിങ് ഉൾപ്പടെയുളള സാങ്കേതിക കോഴ്സുകളുടെ പ്രവേശനത്തിൽ കഴിഞ്ഞ അഞ്ച് വർഷം തുടർച്ചയായി 30 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ഇത് കാരണം പുതിയ അക്കാദമിക് വർഷം മുതൽ ഇത് പകുതിയായി കുറച്ചേയ്ക്കും. പ്രവേശനം നടക്കാത്ത കോഴ്സുകൾ അടിയന്തിരമായി അവസാനിപ്പിക്കാമെന്ന് എ ഐ സി ടിഇ കഴിഞ്ഞ വർഷാവസനത്തെ ഹാൻഡ് ബുക്കിൽ അനുമതി നൽകിയിരുന്നു.

ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസ സീറ്റുകളിൽ 70 ശതമാനം സീറ്റുകളും എൻജിനിയറിങ് കോഴ്സുകളാണ്. മാനേജ്മെന്റ് ( എം ബി എ), ഫാർമസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ (​എം സി എ), ആർക്കിടെക്ച്ചർ, ടൗൺ പ്ലാനിങ്, ഹോട്ടൽ മാനേജ്മെന്റ്, ‘അപ്ലൈഡ് ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്’ എന്നിവയിലാണ് ബാക്കി സീറ്റുകൾ.

കഴിഞ്ഞ അക്കാദമിക് വർഷത്തിൽ 51 ശതമാനം എൻജിനിയറിങ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി ഇന്ത്യൻ എക്സ് പ്രസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഡിസംബറിൽ​കണ്ടെത്തിയിരുന്നു. 2016-17 ൽ 3,291 എൻജിനിയറിങ് കോളജുകളിലായി 15.5 ലക്ഷം ബി ഇ/ ബി ടെക് സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്. ഈ അന്വേഷണത്തിൽ ചട്ടങ്ങളിലെ വീഴ്ചകളും അഴിമതി ആരോപണങ്ങളും. മോശമായ അടിസ്ഥാന സൗകര്യങ്ങൾ, ലാബ്, ഫാക്കൽറ്റി. വ്യവസായലോകവുമായുളള ബന്ധമില്ലായ്മ, സാങ്കേതികമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ക്ലാസ് റൂമിന്റെ അഭാവം ഇതെല്ലാം പഠിച്ചിറങ്ങുന്നവരുടെ തൊഴിൽ സാധ്യത കുറയ്ക്കുന്നു.

പ്രവേശനങ്ങളിൽ​കുറവുളള​ കോഴ്സുകളിൽ പുതിയ അക്കാദമിക് വർഷം മുതൽ അത് കുറയ്ക്കാൻ എ​ഐസിടി​ഇ തീരുമാനിച്ചിട്ടുണ്ട്.  പുതിയ കോളജുകൾ ആരംഭിക്കുന്നതും നിലവിലുളള സ്ഥാപനങ്ങളുടെ വികസന പദ്ധതികളുമെല്ലാം തട്ടിക്കിഴിച്ചായിരിക്കും എം ടെക്, ബി ടെക് എന്നീ സീറ്റുകൾ കുറയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കകയെന്ന് എ ഐ​സി ടി ഇ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഈ വർഷം 15,000 സീറ്റുകൾ വരുന്ന 64 പുതിയ സ്ഥാപനങ്ങൾ ആരംഭിക്കാനുളള അപേക്ഷയും നിലവിലുളള 247 കോളജുകളിൽ​ ഏകദേശം 25,000 സീറ്റുകൾ വർധിപ്പിക്കുന്നതിനുമുളള അപേക്ഷ എ ഐ​സി ടി​ഇക്ക് ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook