scorecardresearch
Latest News

എ കെ ആന്റണി എഐസിസി അച്ചടക്ക സമിതി ചെയർമാൻ

പുതിയ സമിതി യുദ്ധകാലാടിസ്ഥാനത്തിൽ നിലവിൽ വരുമെന്ന് എഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു

AK Anthony, എകെ ആന്റണി, AICC, എഐസിസി, എഐസിസി ചെയർമാൻ, Malayalam News, IE Malayalam

ന്യൂഡല്‍ഹി: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അച്ചടക്ക സമിതി ചെയര്‍മാനായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയും കേരള മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയെ നിയമിച്ചു. അഞ്ചംഗ സമിതിയെയാണ് കോൺഗ്രസ് നേതൃത്വം നിയമിച്ചത്.

അംബിക സോണി, താരിഖ് അൻവർ, ജയ്പ്രകാശ് അഗർവാൾ, ജി പരമേശ്വർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പുതിയ സമിതി യുദ്ധകാലാടിസ്ഥാനത്തിൽ നിലവിൽ വരുമെന്ന് എഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Aicc disciplinary action committee ak anthony chairman