ചെ​ന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം ഭിന്നിച്ച അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നം ഇനി ഒപിഎസ്-ഇപിഎസ് പക്ഷത്തിന്. ശശികലയെ പിന്തള്ളി ഒ പനീർശെൽവത്തെ കൂട്ടുപിടിച്ച എടപ്പാടി പളനിസ്വാമി പക്ഷത്തിന് ഇന്നാണ് ഔദ്യോഗിക ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചത്.

ചി​ഹ്ന​ത്തി​ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് ടി.​ടി.​വി ദി​ന​ക​ര​ൻ-​ശ​ശി​ക​ല സ​ഖ്യം സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ ക​മ്മീ​ഷ​ൻ ത​ള്ളി. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ആ​ർ.​കെ. ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ല ചി​ഹ്ന​ത്തി​ന് അ​വ​കാ​ശ​മു​ന്ന​യി​ച്ച് ശ​ശി​ക​ല പ​ക്ഷ​വും പ​നീ​ർ​ശെ​ൽ​വം പ​ക്ഷ​വും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​തോ​ടെ ചി​ഹ്നം മ​ര​വി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അന്ന് എടപ്പാടി പളനിസ്വാമി, ശശികല പക്ഷത്തായിരുന്നു. എന്നാൽ അധികം വൈകാതെ പളനിസ്വാമിയും പനീർശെൽവവും ഒന്നാവുകയും ശശികല പക്ഷം പുറത്താവുകയും ചെയ്തു. ഇതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നം ഇവർക്ക് അനുവദിച്ച് തീരുമാനം എടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ