/indian-express-malayalam/media/media_files/uploads/2017/02/palaniswami-180217-new.jpg)
ചെന്നൈ: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി റാംനാഥ് കോവിന്ദിനെ അണ്ണാ ഡിഎംകെ അമ്മ പാർട്ടി പിന്തുണയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. ഇന്ന് നടന്ന ഇഫ്താര്‍ വിരുന്നിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാൽ കോവിന്ദിന് പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നതയുണ്ടെന്നാണ് സൂചന. ദിനകരൻ പക്ഷത്തെ 34 എം.എൽ.എമാർ പരിപാടിയിൽ പങ്കെടുത്തില്ലെന്നാണ് റിപ്പോർട്ടുകൾ
രാംനാഥ് കോവിന്ദിന് ജെഡിയുവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നാലെ, കോവിന്ദിന് വോട്ടു ചെയ്യില്ലെന്നറിയിച്ച് ജെഡിയു കേരളാ ഘടകം അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ രംഗത്തെത്തി.
കോവിന്ദിനു വോട്ടു ചെയ്യില്ലെന്ന് ദേശീയ അധ്യക്ഷന്‍ നിതീഷ്‌കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാനാണ് നിര്‍ദേശിച്ചതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ജെ.ഡി.യു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനായി ഇതുവരെ നടത്തിയ ശ്രമങ്ങള്‍ ഇതോടെ അപ്രസക്തമായി. വ്യാഴാഴ്ച വീണ്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുന്നുണ്ട്. ഇതില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.