/indian-express-malayalam/media/media_files/uploads/2017/12/dinakaran2.jpg)
ചെന്നൈ: ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന്‍ ഇരുപത്തിനാല് മണിക്കൂര്‍ തികയും മുന്‍പ് ടിടിവി ദിനകരനെ പിന്തുണച്ച പാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ എഐഡിഎംകെ നടപടിയെടുത്തു. ദിനകരനെ പിന്തുണച്ച ആറ് ഭാരവാഹികളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിക്കൊണ്ടാണ് നടപടി.
ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തിക്കൊണ്ടുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. എസ്.വെട്രിവേല്‍, തങ്ക തമിള്‍ സെല്‍വന്‍, രംഗസ്വാമി, മുത്തയ്യ, വി.പി.കലൈരാജന്‍, ശോലിങ്കൂര്‍ പാര്‍ത്ഥിപന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
ആര്‍കെ നഗറില്‍ ആരോപിക്കപ്പെട്ടിട്ടുള്ള തിരഞ്ഞെടുപ്പ് ചട്ടലംഘനത്തെ കുറിച്ച് ഇലക്ഷന്‍ കമ്മീഷനോട് അന്വേഷണം ആവശ്യപ്പെടാനും എഐഎഡിഎംകെ തീരുമാനിച്ചിട്ടുണ്ട്.
ഞായറാഴ്ച ഫലം വന്ന ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ 40,000ത്തില്‍ പരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എഐഡിഎംകെ സ്ഥാനാര്‍ഥി ഇ.മധുസൂദനന്‍ ടിടിവി ദിനകരനോട് പരാജയപ്പെടുന്നത്. "ഞങ്ങളാണ് യഥാര്‍ത്ഥ എഐഡിഎംകെ.. അമ്മയുടെ പിന്തുടര്‍ച്ചക്കാര്‍ ഞങ്ങളാണ് എന്നാണു ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ വിധിയെഴുതിയത് " എന്നായിരുന്നു വിജയം അറിഞ്ഞ ടിടിവി ദിനകരന്‍റെ പ്രതികരണം.
പാര്‍ട്ടി സ്ഥാപകന്‍ എം.ജി.രാധാകൃഷ്ണന്‍ എന്ന എംജിആറിന്‍റെ മുപ്പതാം ചരമ വാര്‍ഷികത്തിന്‍റെ അവസരത്തില്‍ "ഒന്നരക്കോടി വരുന്ന പാര്‍ട്ടി അനുഭാവികള്‍ നല്‍കിയ സമ്മാനമാണ്" തിരഞ്ഞെടുപ്പ് വിജയം എന്നും ദിനകരന്‍ അവകാശപ്പെട്ടു.
ടിടിവി ദിനകരന്‍ പറയുന്നതൊക്കെ നുണയാണ് എന്നായിരുന്നു ഇത് സംബന്ധിച്ച് ഒ.പനീര്‍സെല്‍വത്തിന്‍റെ മറുപടി. താന്‍ വലിയ 'കേഡി' ആണെന്ന് ദിനകരന്‍ തന്നെ തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും പനീര്‍സെല്‍വം പ്രതികരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us