ചെന്നൈ: ഒമ്പതുദിവസത്തെ ഒളിജീവിതത്തിനു ശേഷം എ.ഐ.ഡി.എം.കെ എം.എല്‍.എമാര്‍ കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോട്ടില്‍ നിന്ന് പുറത്തിറങ്ങി. എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി അധികാരത്തിലേക്കുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് ഇവര്‍ റിസോര്‍ട്ടില്‍ നിന്നും പുറത്തേക്ക് വന്നത്.
പിന്തുണ ഉറപ്പു വരുത്തുന്നതിനായി ശശികലയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് എഡിഎംകെ എംഎഎല്‍എമാരെ ചെന്നൈ കാഞ്ചിപുരം അതിര്‍ത്തിയിലെ ഗോള്‍ഡന്‍ ബേ എന്ന റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി പനീര്‍ശെല്‍വം രംഗത്തിറങ്ങിയതോടെയാണ് ചിന്നമ്മ ഈ അടവെടുത്തത്.
സി ആകൃതിയില്‍ മൂന്ന് ഭാഗത്തും കടലാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ റിസോര്‍ട്ടില്‍ നിന്ന് എംഎല്‍എമാര്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇവിടെ പത്ര ദൃശ്യമാധ്യമങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിയിരുന്നു. എംഎല്‍എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആരോപണം ഉയര്‍ന്നു.
എംഎല്‍മാര്‍ താമസിച്ചിരുന്ന ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിന് ഈ ദിവസങ്ങളില്‍ മോശം നിലവാരമാണ് ജനങ്ങള്‍ ഗൂഗിളില്‍ നല്‍കുന്നത്. ഗുണ്ടകളേയും തമിഴ്നാട് വെറുക്കുന്ന ആള്‍ക്കാരേയും ഒളിപ്പിക്കുന്ന റിസോര്‍ട്ടാണ് ഇതെന്ന് ഗൂഗിള്‍ പേജില്‍ വ്യാപകമായി അഭിപ്രായം ഉയര്‍ന്നു. റിസോര്‍ട്ട് അധികൃതര്‍ ഹോട്ടലിനകത്ത് അനധികൃത ഇടപാടാണ് നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നു.
വാട്ടര്‍ സ്കീയിംഗും മസാജ് സൗകര്യവുമൊക്കെ റിസോര്‍ട്ടിനെ ടൂറിസ്റ്റുകളുടെ ഇഷ്ട അഭയകേന്ദ്രമാക്കി മാറ്റിയിരുന്നു. മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട റിസോര്‍ട്ട് ഒരു ദ്വീപ് പോലെ തോന്നിക്കുന്നതാണ്. ടൂറിസ്റ്റുകള്‍ക്ക് സ്വകാര്യത ഉറപ്പുവരുത്തുന്നതിലും റിസോര്‍ട്ട് മുന്നിട്ട് നിന്നു.
എന്നാല്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്കിടെ നൂറുകണക്കിന് എംഎല്‍മാര്‍ക്കും ശശികലയ്ക്കും അഭയകേന്ദ്രമായി മാറിയ റിസോര്‍ട്ടിനെ കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് ഗൂഗിള്‍ റിവ്യൂയില്‍ വ്യാപകമാകുന്നത്.
ഭൂമിയില്‍ ഒളിച്ചിരിക്കാന്‍ പറ്റിയ നല്ല സ്ഥലം. മൊബൈല്‍ ട്രാക്കിങ്ങോ മറ്റ് സുരക്ഷാപ്രശ്നങ്ങളോ ഇല്ലാത്ത റിസോര്‍ട്ട്. മന്നാര്‍ഗുഡി മാഫിയയ്ക്കൊപ്പം ഒളിച്ചിരിക്കാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക സൌജന്യ നിരക്കില്‍ താമസസൗകര്യമെന്നുമാണ് ഒരാള്‍ ഗൂഗിളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മോശം അഭിപ്രായം രേഖപ്പെടുത്തിയ കമന്റുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിട്ടുണ്ട്.
തനിക്ക് 124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പളനിസാമി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പളനസാമിക്ക് 15 ദിവസം ഗവര്‍ണര്‍ അനുവദിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയതോടെ തനിക്കുള്ള പിന്തുണ ഉറപ്പിക്കാന്‍ എടപ്പാടി പളനിസാമി നീക്കം നടത്തും.