ഈറോഡ്: പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടിയതോടെ എഐഎഡിഎംകെ എംഎൽഎയുടെ വിവാഹം മുടങ്ങി. 23 കാരിയായ പെൺകുട്ടിയുമായാണ് 43 കാരനായ ഭവാനിസാഹർ എംഎൽഎ ഈശ്വരന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇതിനിടയിലാണ് പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയത്.

കടത്തൂർ പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ മകളെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച 11 മണിയോടെ തന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽനിന്നും പോയത്. എന്നാൽ വൈകിട്ട് ആയിട്ടും സഹോദരിയുടെ വീട്ടിൽ എത്തിയില്ല. ഫോണിൽ വിളിച്ചുവെങ്കിലും സ്വിച്ച് ഓപ് ആയിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

തിരുപ്പൂർ സ്വദേശിയായ വിഘ്നേശ് എന്ന യുവാവുമായി മകൾ പ്രണയത്തിലായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു. കാമുകനൊപ്പം പെൺകുട്ടി ഒളിച്ചോടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. എംഎസിഎക്കാരിയാണ് 23 കാരിയായ പെൺകുട്ടി.

അതേസമയം, ബാച്ചിലറായി കഴിഞ്ഞിരുന്ന എംഎൽഎ അടുത്തിടെയാണ് വിവാഹത്തിന് സമ്മതിച്ചതെന്ന് അടുത്ത ബന്ധു പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, സ്പീക്കർ പി.ധനപാൽ ഉൾപ്പെടെ മന്ത്രിമാർക്കും എംഎൽഎമാർക്കും വിവാഹക്ഷണം ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook