scorecardresearch

മത്സ്യവും കൂര്‍മ്മവും പിന്നെ 'അമ്മ'യും; ജയലളിത വിഷ്ണുവിന്റെ 11-ാം അവതാരമെന്ന് എഐഎഡിഎംകെ എംഎല്‍എ

വിഷ്ണു ഭഗവാന്റെ 10 അവതാരങ്ങളെ എണ്ണിപ്പറഞ്ഞ എംഎല്‍എ പതിനൊന്നാമത്തെ അവതാരം ജയലളിതയാണെന്നും വ്യക്തമാക്കി

വിഷ്ണു ഭഗവാന്റെ 10 അവതാരങ്ങളെ എണ്ണിപ്പറഞ്ഞ എംഎല്‍എ പതിനൊന്നാമത്തെ അവതാരം ജയലളിതയാണെന്നും വ്യക്തമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ചികിത്സയില്‍ കഴിഞ്ഞ ജയലളിതയുടെ ഭക്ഷണ ചെലവ് മാത്രം 1 കോടി രൂപയെന്ന് അപ്പോളോ ആശുപത്രി

ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരി ക്ലിന്റണ്‍ മത്സരിച്ചത് ജയലളിതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന എഐഎഡിഎംകെ എംഎല്‍എയുടെ അവകാശവാദം പുറത്തുവന്നിട്ട് ഏറെ നാളായില്ല. എന്നാല്‍ പുതിയ വാദം പഴയതിനെയൊക്കെ കവച്ചുവെക്കുന്നതാണ്. എംഎല്‍എയായ മാരിയപ്പന്‍​കെന്നഡിയാണ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയത്.

Advertisment

തമിഴ്നാട് നിയമസഭയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രസംഗത്തിനിടെ വിഷ്ണു ഭഗവാന്റെ 10 അവതാരങ്ങളെ എണ്ണിപ്പറഞ്ഞ എംഎല്‍എ പതിനൊന്നാമത്തെ അവതാരം ജയലളിതയാണെന്നും വ്യക്തമാക്കി. ജയലളിതയ്ക്ക് പകരക്കാരിയാവാന്‍ യോഗ്യത വികെ ശശികലയ്ക്ക് ആണെന്ന് പറഞ്ഞ മാരിയപ്പന്‍ തമിഴ്നാടിനെ നയിക്കാന്‍ ശശികലയ്ക്ക് മാത്രമേ കഴിയൂ എന്നും കൂട്ടിച്ചേര്‍ത്തു.

ഇത് ആദ്യമായല്ല ജയലളിതയെ അമാനുഷിക കഥാപാത്രമായി ചിത്രീകരിക്കുന്നത്. ജയലളിതയുടെ മരണശേഷം വികെ ശശികല നടത്തിയ പരാമര്‍ശവും അത്തരത്തില്‍ ഒന്നായിരുന്നു. "എല്ലാ ദിവസവും അമ്മയുടെ ആത്മാവ് തന്നോട് സംസാരിക്കാറുണ്ടെന്നും, തമിഴ്നാട് ജനങ്ങളുടെ ഉത്തരവാദിത്വം തനിക്കാണെന്ന് പറഞ്ഞെന്നും' അന്ന് ശശികല പറഞ്ഞിരുന്നു.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി പന്നീര്‍ശെല്‍വവും സമാനമായ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.

Advertisment

മറീന ബീച്ചിലെ ജയലളിത സ്മാരകത്തിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. "അമ്മയുടെ ആത്മാവ് തന്നോട് സത്യം പറയാന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇവിടെ എത്തിയത്" എന്നായിരുന്നു പന്നീര്‍ശെല്‍വത്തിന്റെ വാക്കുകള്‍. ജയലളിതയുടെ മരണശേഷം തഞ്ചാവൂരില്‍ എഐഎഡിഎംകെ കൗണ്‍സിലര്‍ 'അമ്മ'യുടെ പേരില്‍ ക്ഷേത്രം പണിതതും വാര്‍ത്തയായിരുന്നു.

Aiadmk Tamilnadu Jayalalithaa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: