ചെന്നൈ: തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും. രാവിലെ പത്തിന് എഐഎഡിഎംകെ ആസ്ഥാനത്ത് ഉന്നതാധികാര സമിതി യോഗം ചേരും. മുഖ്യന്ത്രി എടപ്പാടി പളനിസ്വാമി, മന്ത്രിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​​ലെ​യും മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ച​ർ​ച്ച​ക​ളി​ൽ പാ​ർ​ട്ടി​യും ഭ​ര​ണ​വും പ​ങ്കി​ടു​ന്ന കാ​ര്യ​ത്തി​ൽ ധാ​ര​ണ​യു​ണ്ടാ​വു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്​.

ശ​​ശി​​ക​​ല​​യെ ജ​​ന​​റ​​ൽ​ സെ​​ക്ര​​ട്ട​​റി സ്​​​ഥാ​​ന​​ത്തു​​നി​​ന്ന്​ നീ​​ക്ക​​ണ​​മെ​​ന്നു​ം മു​​ഖ്യ​​മ​​ന്ത്രി​​സ്​​​ഥാ​​ന​​മോ ല​​യ​​ന​​ശേ​​ഷം പാ​​ർ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ്​​​ഥാ​​ന​​മോ ത​​ങ്ങ​​ൾ​​ക്ക്​ ന​​ൽ​​ക​​ണ​​മെ​​ന്നു​മാ​​യി​രു​ന്നു​ പ​​ന്നീ​​ർ​​സെ​​ൽ​​വം വി​ഭാ​ഗ​ത്തി​​​​ന്റെ പ്ര​ധാ​ന ആ​വ​ശ്യം. ഇ​തി​ൽ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്​​ഥാ​നം ന​ൽ​കാ​മെ​ന്നും മു​​ഖ്യ​​മ​​ന്ത്രി​യാ​യി എ​​ട​​പ്പാ​​ടി കെ. ​​പ​​ള​​നി​​സാ​​മി​ ത​ന്നെ തു​ട​രു​മെ​ന്നു​മാ​ണ്​ പ്രാ​ഥ​മി​ക ധാ​ര​ണ.

ലയനശേഷം ഇരുപക്ഷവും എഐഎഡിഎംകെ ആസ്ഥാനത്തെത്താനും സാധ്യതയുണ്ട്. പാര്‍ട്ടിയെയും ഭരണത്തെയും ഒരുമിച്ച് കൊണ്ടുപോകുന്നതിനുള്ള സമിതിയുടെ രൂപീകരണവും ഇന്നുതന്നെ ഉണ്ടായേക്കും.

ഒരു മാസത്തിനുള്ളില്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്ത് പുതിയ അധ്യക്ഷനെ നിയമിക്കാനാണ് സാധ്യത. ഈ സ്ഥാനവും പനീര്‍ശെല്‍വത്തിനായിരിയ്ക്കും. 22ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ചെന്നൈയില്‍ എത്തും. അതിനു മുന്‍പായി ലയനപ്രഖ്യാപനം നടത്തണമെന്ന നിര്‍ദേശം ബിജെപി കേന്ദ്രനേതൃത്വം നല്‍കിയിട്ടുണ്ട്. അമിത് ഷായുടെ വരവോടെ അണ്ണാ ഡിഎംകെയുടെ എന്‍ഡിഎ പ്രവേശവും പ്രഖ്യാപിയ്ക്കപ്പെടുമെന്നാണ് സൂചനകള്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ