ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.കെ.ശശികലയെ നീക്കി. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ ഓർമ്മയ്ക്കായി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാനും തീരുമാനമായി.

ഒ.പനീർശെൽവം വിഭാഗവും എടപ്പാടി പളനിസ്വാമി വിഭാഗവും തമ്മിലുണ്ടാക്കിയ സമവായത്തിലാണ് ധാരണ. പാർട്ടിയുടെ പരമോന്നത പദവി ഒഴിച്ചിട്ടതിന് ഒപ്പം പാർട്ടി ചുമതല ഒ.പനീർശെൽവത്തിന് കൈമാറി. എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും.

ചെന്നൈയിൽ ചേർന്ന അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ജനറൽ സെക്രട്ടറിയുടെ എല്ലാ ചുമതലകളും അണ്ണാ ഡിഎംകെ സ്റ്റിയറിംഗ് കോർഡിനേറ്ററായ ഒ.പനീർശെൽവത്തിന് നൽകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ