scorecardresearch

നിറച്ചാര്‍ത്തണിഞ്ഞ് ‘അമ്മ’ സ്മാരകം; എഐഎഡിഎംകെ ലയനം ഉടനെന്ന് സൂചന

പന്നീര്‍സെല്‍വം വിഭാഗം ആവശ്യപ്പെട്ടത് പോലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം പ്രത്യേക കമ്മീഷന്‍ അന്വേഷിക്കുമെന്ന് പളനിസാമി പ്രഖ്യാപിച്ചിട്ടുണ്ട്

നിറച്ചാര്‍ത്തണിഞ്ഞ് ‘അമ്മ’ സ്മാരകം; എഐഎഡിഎംകെ ലയനം ഉടനെന്ന് സൂചന

ചെന്നൈ : എഐഡിഎംകെ പാര്‍ട്ടികളുടെ ലയനം താമസിയാതെ ഉണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ മറീനാ ബീച്ചില്‍ ജെ ജയലളിതയുടെ സ്മാരകം പൂക്കള്‍ കൊണ്ട് അലങ്കരിച്ചു. ഭരണകക്ഷിയായ എഐഎഡിഎംകെയുടെ ഇരുവിഭാഗം നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വവും നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും വൈകാതെ ലയനപ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

പന്നീര്‍സെല്‍വം വിഭാഗം ആവശ്യപ്പെട്ടത് പോലെ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം പ്രത്യേക കമ്മീഷന്‍ അന്വേഷിക്കുമെന്ന് പളനിസാമി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ അഭിപ്രായം തേടി പന്നീര്‍സെല്‍വം പാര്‍ട്ടി അംഗങ്ങളെ സന്ദര്‍ശിച്ചു. പാര്‍ട്ടി തലപ്പത്ത് നിന്നും വികെ ശശികലയെയും കുടുംബത്തേയും പുറത്താക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന പന്നീര്‍സെല്‍വം വിഭാഗത്തിന്റെ ആവശ്യം ഇതുവരെയും നടപ്പിലായിട്ടില്ല. എന്നാല്‍ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ടി.ടി.വി. ദിനകരനെ നിയമിച്ചതിനെതിരെ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയതിലൂടെ തങ്ങള്‍ ഈ ആവശ്യം അംഗീകരിച്ചുവെന്ന സൂചനയാണ് എടപ്പാടി പളനിസ്വാമി വിഭാഗം നല്‍കിയിരിക്കുന്നത്.

പനീര്‍ശെല്‍വവും പളനിസാമിയും ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലയന വ്യവസ്ഥകള്‍, എന്‍.ഡി.എ. പ്രവേശം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമന്ത്രിയും എഐഎഡിഎംകെ നേതാക്കളും ചര്‍ച്ച ചെയ്തതെന്നാണ് വിവരം.

ശശികലയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്ന ഒ.പി.എസ്. പക്ഷത്തിന്റെ നീക്കത്തിനെതിരെ പളനിസ്വാമി പക്ഷം രംഗത്തു വന്നിട്ടില്ല. ശശികലയെയും കൂട്ടരെയും പുറത്താക്കി ഒ.പി.എസ്. വിഭാഗവുമായി ഒന്നിക്കുന്നതിനുള്ള ഒരുക്കത്തിലായതിനാലാണ് ഈ വിഷയത്തില്‍ എടപ്പാടിയും കൂട്ടരും മൗനം പാലിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഭിന്നതകള്‍ നീക്കി ഇരുപക്ഷവും ഒന്നായി എന്‍.ഡി.എ.യില്‍ ചേര്‍ന്നാല്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനംവരെ ബി.ജെ.പി. വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Aiadmk factions merger expected soon