ചെന്നൈ: തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയിൽ പ്രതിസന്ധി രൂക്ഷം. പാർട്ടിയെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഭാരവാഹികളായ 50 പേർക്കെതിരെ നേതാക്കളായ എടപ്പാടി പളനിസ്വാമിയും ഒ പനീർശെൽവവും നടപടിയെടുത്തു.

കാഞ്ചീപുരം സെൻട്രൽ യൂണിറ്റിലെ 53 നേതാക്കൾ ആണ് പുറത്താക്കൽ നടപടി നേരിട്ടത്. അണ്ണ തൊഴിർസംഘ പേരാവൈ എന്ന തൊഴിലാളി സംഘടനാ നേതാക്കളിൽ അഞ്ച് പേരും പുറത്താക്കപ്പെട്ടു. ഇവരെയെല്ലാം പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയതായി ഒ പനീർശെൽവവും എടപ്പാടി പളനിസ്വാമിയും അറിയിച്ചു.

ആർകെനഗർ ഉപതിരഞ്ഞെടുപ്പിൽ ടിടിവി ദിനകരനോട് ഏറ്റ തോൽവിക്ക് പിന്നാലെ പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തേ തന്നെ ഇരു നേതാക്കളും വ്യക്തമാക്കിയിരുന്നു. ദിനകരൻ പക്ഷവുമായി അടുത്ത ചില പ്രധാന നേതാക്കളെ നേരത്തേ തന്നെ ഇവർ പുറത്താക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ