scorecardresearch

എഐഎഡിഎംകെ ഇനി 'അമിത് ഷാ ദ്രാവിഡ മുന്നേറ്റ കഴകം': കടുത്ത വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

തിരഞ്ഞെടുപ്പ് കമ്മീഷനെ മുൻനിർത്തി നടത്തുന്ന എസ്ഐആറിലൂടെ ഡിഎംകെയുടെ വോട്ടുകൾ വെട്ടിമാറ്റാൻ ബിജെപി ശ്രമിക്കുകയാണെന്ന് ഉദയനിധി ആരോപിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷനെ മുൻനിർത്തി നടത്തുന്ന എസ്ഐആറിലൂടെ ഡിഎംകെയുടെ വോട്ടുകൾ വെട്ടിമാറ്റാൻ ബിജെപി ശ്രമിക്കുകയാണെന്ന് ഉദയനിധി ആരോപിച്ചു

author-image
WebDesk
New Update
Udhayanidhi Stalin

ചിത്രം: എക്സ്

ചെന്നൈ: ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിൽ എഐഎഡിഎംകെയെ പരിഹസിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. എഐഎഡിഎംകെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മുന്നിൽ പൂർണ്ണമായും കീഴടങ്ങിയെന്നും പാർട്ടി ഇപ്പോൾ 'അമിത് ഷാ ദ്രാവിഡ മുന്നേറ്റ കഴകം' ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉദയനിധി.

Advertisment

തിരഞ്ഞെടുപ്പ് കമ്മീഷനെ മുൻനിർത്തി നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക പരിഷ്കരണത്തിലൂടെ ഡിഎംകെയെ അനുകൂലിക്കുന്ന വോട്ടുകൾ വെട്ടിമാറ്റാൻ ബിജെപി ശ്രമിക്കുകയാണെന്ന് ഉദയനിധി ആരോപിച്ചു. ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ എന്നിവരുടെ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഈ കുറുക്കുവഴി പ്രയോഗിക്കുന്നത്. തമിഴ്‌നാട്ടിലുടനീളം ഏകദേശം 97 ലക്ഷം പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും, ഇതിൽ 14 ലക്ഷത്തോളം ചെന്നൈയിൽ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: എന്താണ് ഇലക്ടറൽ ട്രസ്റ്റുകൾ? രാഷ്ട്രീയ പാർട്ടികൾക്ക് പണം ലഭിക്കുന്നത് എങ്ങനെ?

വോട്ടർ പട്ടികയിൽ പേരുകൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ വോട്ടർമാരോട് അദ്ദേഹം അഭ്യർത്ഥിച്ചു. ജനുവരി 18 ആണ് വോട്ടർ പട്ടികയിലെ തിരുത്തലുകൾ വരുത്താനുള്ള അവസാന തീയതി. ബിജെപിയുമായി സഖ്യത്തിലായിരുന്നിട്ടും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്ന എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയുടെ അവകാശവാദത്തെയും ഉദയനിധി ചോദ്യം ചെയ്തു. ന്യൂനപക്ഷങ്ങളെ രക്ഷിക്കുന്നതിന് മുൻപ് സ്വന്തം പാർട്ടിയെ ബിജെപിയിൽ നിന്ന് രക്ഷിക്കാൻ നോക്കൂ, എന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

Also Read: മറ്റിടങ്ങളിൽ സംരംഭകത്വം കുതിച്ചുയരുമ്പോൾ കേരളത്തിൽ പ്രതിഭകളുടെ പലായനം: ഐഡിയ എക്സ്ചേഞ്ചിൽ രാജീവ് ചന്ദ്രശേഖർ

പുതിയ വിദ്യാഭ്യാസ നയത്തെയും ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെയും ഡിഎംകെ ശക്തമായി എതിർക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാടാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന അമിത് ഷായുടെ മുൻപത്തെ പരാമർശത്തിന്, തമിഴ്‌നാട്ടിലെ ജനങ്ങളും കലൈഞ്ജറുടെ അനുയായികളും ഒന്നിനെയും ഭയപ്പെടില്ല. വടക്കേ ഇന്ത്യയിൽ നിങ്ങളുടെ തന്ത്രങ്ങൾ വിജയിക്കുമായിരിക്കും, എന്നാൽ തമിഴ്‌നാട്ടിൽ അത് നടപ്പാകില്ല എന്ന് ഉദയനിധി മറുപടി നൽകി.

Read More: സ്കൂൾ മുറ്റത്ത് കരടി ആക്രമണം; ജീവൻ പണയപ്പെടുത്തി സഹപാഠിയെ രക്ഷിച്ച് പന്ത്രണ്ടുകാരി

Bjp Dmk Aiadmk Mk Stalin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: