പാകിസ്ഥാൻ ആഭ്യന്തരമന്ത്രിക്ക് നേരെ വധശ്രമം. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി അഫ്സാൻ ഇക്ബാലിന് നേരെയാണ് വധശ്രമം നടന്നത്. നരോവലില്‍ നടന്ന പൊതുപരിപാടിക്കിടയില്‍ ഒരാള്‍ മന്ത്രിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മന്ത്രിയുടെ വലത്തേ തോളിനാണ് വെടിയേറ്റത്. മന്ത്രിയുടെ പരുക്ക് ഗുരുതരമല്ല.
നാരോവലാലിൽ റാലിക്കിടെ അഞ്ജാതൻ വെടിവെയുതിർക്കുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോർട്ട്.അഹ്സന്‍ ഇഖ്ബാല്‍ എന്നൊരാളാണ് പതിനഞ്ച് അടി അകലെ വച്ച് വെടിവെച്ചത് എന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഒരുതവണ വെടിയുതിര്‍ത്ത ഉടനെ പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്- നവാസിന്റെ (പിഎംഎല്‍-എന്‍) പ്രവര്‍ത്തകര്‍ അക്രമകാരിയെ കീഴ്പ്പെടുത്തുകയായിരുന്നു. ഇരുപത്- ഇരുപത്തിരണ്ട് വയസ്സ് തോന്നിക്കുന്ന ആബിദിന്റെ കയ്യില്‍ നിന്നും 30- ബോര്‍ പിസ്റ്റള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാനിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും അക്രമത്തെ അപലപിച്ചുകൊണ്ട് മുന്നോട്ടുവന്നു.