scorecardresearch
Latest News

കോവിഡ് മരണം: നഗരങ്ങളിൽ മുന്നിൽ മുംബൈ, തൊട്ടുപിന്നിൽ അഹമ്മദാബാദ്

ഇന്നലെ 19 പേർ കൂടി മരിച്ചതോടെയാണ് അഹമ്മദാബാദിൽ മരണസംഖ്യ 100 കടന്നത്. ഇതിൽ 60 ശതമാനം മരണങ്ങളും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് സംഭവിച്ചിട്ടുളളത്

corona virus, ie malayalam

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും ദിനംപ്രതി ഉയരുകയാണ്. നഗരങ്ങളിൽ മുംബൈയിലാണ് കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇതുവരെ 204 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്. തൊട്ടുപിന്നിൽ അഹമ്മദാബാദാണ്, 105. പൂനെ (79), ഇൻഡോർ (57), ഡൽഹി (54) എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്കുകൾ.

ഇന്നലെ 19 പേർ കൂടി മരിച്ചതോടെയാണ് അഹമ്മദാബാദിൽ മരണസംഖ്യ 100 കടന്നത്. ഇതിൽ 60 ശതമാനം മരണങ്ങളും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് സംഭവിച്ചിട്ടുളളത്. ഏപ്രിൽ 20 മുതൽ ഇങ്ങോട്ട് 67 മരണങ്ങളാണ് ഇവിടെ രേഖപ്പെടുത്തിയത്. ഈ കാലയളവിൽ മുംബൈയിൽ രേഖപ്പെടുത്തിയ കണക്കുകളെക്കാൾ കൂടുതലാണിത്.

അഹമ്മദാബാദിൽ 2,181 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെ ഒഴിച്ചു നിർത്തിയാൽ ഏറ്റവും കൂടുതലാണിത്. അഹമ്മദാബാദിലെ കണക്കുകൾക്ക് തൊട്ടടുത്താണ് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കോവിഡ് ബാധിതരുടെ എണ്ണം. രാജസ്ഥാനിൽ കോവിഡ് ബാധിച്ച് 41 മരണങ്ങളും മധ്യപ്രദേശിൽ 103 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.

Read Also: Covid-19 Live Updates: മുഖ്യമന്ത്രിമാരുമായുളള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങി

ഗുജറാത്തിൽ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. കഴിഞ്ഞ 12 ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണത്തിൽ നാലിരട്ടിയാണ് വർധനവുണ്ടായത്. ഗുജറാത്തിൽ രോഗവ്യാപനം കണ്ടെത്തിയതിനെക്കാൾ കൂടുതലാണെന്നും സംസ്ഥാനം ടെസ്റ്റിങ് വേണ്ട വിധം നടത്തുന്നില്ലെന്നുമാണ് ഇത് കാണിക്കുന്നത്. ഗുജറാത്തിൽ ഇതുവരെ 51,091 സാംപിളുകളാണ് പരിശോധിച്ചത്. മഹാരാഷ്ട്രയുടെ കാൽഭാഗം മാത്രമാണിത്. മഹാരാഷ്ട്രയിൽ 1.16 ലക്ഷം ടെസ്റ്റുകളാണ് ഇതിനോടകം നടത്തിയത്. ഗുജറാത്തിനെക്കാൾ കുറവ് കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്നാട്ടിൽ പേലും 87,000 ടെസ്റ്റുകളാണ് നടത്തിയിട്ടുളളത്.

ഞായറാഴ്ച മാത്രം 1,682 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 27,844 ആയി. 50 ഓളം പേർ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചു. രോഗവ്യാപനം റിപ്പോർട്ട് ചെയ്തശേഷം ഇത്രയധികം പേർ ഒരു ദിവസം മരിക്കുന്നത് ഇത് രണ്ടാം തവണയാണ്.

Read in English: Coronavirus numbers explained: Ahmedabad second only to Mumbai in COVID-related deaths

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ahmedabad second only to mumbai in covid related deaths