/indian-express-malayalam/media/media_files/uploads/2023/08/ec.jpg)
നിയമസഭാ തിരഞ്ഞെടുപ്പ്: കാമ്പയിനുകളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കരുത്, പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കവെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക്കും മറ്റ് അജൈവ വസ്തുക്കളും ഉപയോഗിക്കരുതെന്ന് അംഗീകൃത ദേശീയ, സംസ്ഥാന പാര്‍ട്ടികളോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
''ഇന്നത്തെ ലോകത്ത്, പാരിസ്ഥിതിക ആശങ്കകള്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. തെരഞ്ഞെടുപ്പില്‍ നശിക്കാന്‍ കഴിയാത്ത വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പാരിസ്ഥിതിക അപകടങ്ങളുടെ കാര്യത്തിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വളരെ ശ്രദ്ധാലുക്കളാണ്, '' കമ്മിഷന്‍ അംഗീകൃത പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂള്‍സ്, 2016-ന്റെ 2021-ലെ ഭേദഗതി വരുത്തിയ പതിപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്ധരിച്ചു, 2022 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തി. മുനിസിപ്പല്‍ കോര്‍പ്പറേഷനുകളുടെ പ്രചാരണ സാമഗ്രികള്‍ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍, 2016, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍, 2016 എന്നിവ ബാധകമാണ്, അത് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളില്‍ നിന്നോ പാര്‍ട്ടികളില്‍ നിന്നോ ചെലവ് ഈടാക്കും.
പരിസ്ഥിതി സംരക്ഷണം ഒരു വ്യക്തിയുടെ കടമയല്ല, കൂട്ടുത്തരവാദിത്തമാണ്, അതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പോസ്റ്ററുകള്‍, ബാനറുകള്‍ മുതലായവ തയ്യാറാക്കുന്നതിന് പ്ലാസ്റ്റിക് / പോളിത്തീന്‍, സമാനമായ അജൈവ വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുന്നു. പരിസ്ഥിതിയുടെയും മനുഷ്യന്റെ ആരോഗ്യത്തിന്റെയും താല്‍പ്പര്യം കണക്കിലെടുക്കണമെന്നും ''ഇസി പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന തിരഞ്ഞെടുപ്പുകള്‍ക്കും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും പാര്‍ട്ടികള്‍ തയ്യാറെടുക്കുന്ന സമയത്താണ് കമ്മിഷന്റെ ഈ നിര്‍ദേശം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.