ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ നടപടിക്കിടെ ഫ്രാന്‍സുമായുളള റാഫേല്‍ ഇടപാട് വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ഫ്രാന്‍സ്. റാഫേല്‍ ഇടപാടില്‍ സ്വകാര്യത സംബന്ധിച്ച നിബന്ധനകളൊന്നും ഇല്ലെന്നും വിവരങ്ങള്‍ മറച്ച് വെക്കുന്നത് നിഗൂഢമാണെന്നും ആയിരുന്നു രാഹുലിന്റെ വിമര്‍ശനം. ‘ഫ്രാന്‍സ് പ്രസിഡന്റിനെ ഞാന്‍ കണ്ടിരുന്നു. അങ്ങനെ ഒരു നിബന്ധന ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രിയുടെ നിര്‍ബന്ധം കാരണം നിര്‍മല സീതാരാമന്‍ രാജ്യത്തോട് കള്ളം പറയുകയായിരുന്നു”, രാഹുല്‍ രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ രാഹുലിന്റെ പ്രസ്താവന തള്ളി ഫ്രാന്‍സ് രംഗത്തെത്തി.

രാഹുലിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടതായും 2008ലാണ് ഇന്ത്യയുമായി റാഫേല്‍ ഇടപാടില്‍ സുരക്ഷാ കരാര്‍ ഉണ്ടാക്കിയതെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രണ്ട് കക്ഷികളുടേയും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് നിബന്ധനയില്‍ ഉള്‍പ്പെടുത്തിയിരുന്നതായും ഫ്രാന്‍സ് വ്യക്താക്കി. ‘കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നത് ഇന്ത്യയുടേയും ഫ്രാന്‍സിന്റേയും സുരക്ഷയേയും പ്രതിരോധ സംവിധാനങ്ങളേയും ബാധിക്കും’, ഫ്രാന്‍സ് കൂട്ടിച്ചേര്‍ത്തു.

റാഫേല്‍ ഇടപാട് ‘വളരെ ‘ ആണെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിയുടെ വാക്കുകളും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ലോക്സഭയിലാണ് റാഫേല്‍ ഇടപാടിലെ രഹസ്യത്തെ കുറിച്ച് രാഹുല്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയത്. ‘ഞാന്‍ വ്യക്തിപരമായി ഫ്രഞ്ച് പ്രസിഡന്റിനെ കണ്ടിരുന്നു. ഇടപാടില്‍ ഇരുരാജ്യങ്ങളും തമ്മില്‍ രഹസ്യ നിബന്ധനകള്‍ ഉണ്ടോയെന്ന് ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതാണ് സത്യം. റാഫേല്‍ ഇടപാട് വിവരം ഇന്ത്യക്കാരെ മുഴുവന്‍ അറിയിച്ചാലും പ്രശ്നമില്ലെന്നാണ് അന്ന് മക്രോണി പറഞ്ഞത്. നിര്‍മ്മല സീതാരാമന്‍ ഇന്ത്യക്കാരോട് കള്ളം പറയുകയായിരുന്നു. റാഫേല്‍ ഇടപാട് മാറ്റി എഴുതി മോദിയുടെ സുഹൃത്തിന് കോടികളാണ് ലാഭമുണ്ടായത്’, രാഹുല്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ