scorecardresearch
Latest News

മേഘാലയയിൽ ഭരണ പ്രതിസന്ധി; ഭരണപക്ഷത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ അടക്കം എട്ട് പേർ രാജിവച്ചു

ബിജെപി സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിലേക്കാണ് എട്ട് പേരും പോകുന്നത്

മേഘാലയയിൽ ഭരണ പ്രതിസന്ധി; ഭരണപക്ഷത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ അടക്കം എട്ട് പേർ രാജിവച്ചു

ഷില്ലോംഗ്: മേഘാലയയിൽ ഭരണകക്ഷിയായ കോൺഗ്രസിൽ പ്രതിസന്ധി. എട്ട് എംഎൽഎമാരാണ് രാജിക്കത്ത് എഴുതി നൽകിയത്. നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് രാഷ്ട്രീയ നീക്കം. രാജിവച്ചവർ ബിജെപിയുടെ സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടിയിലേക്ക് ചേക്കേറുന്നതായാണ് റിപ്പോർട്ട്.

രാജിവച്ചവരിൽ അഞ്ച് പേർ കോൺഗ്രസ് എംഎൽഎമാരാണ്. രണ്ട് സ്വതന്ത്രരും ഒരു യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി എംഎൽഎയുമാണ് രാജിവച്ചത്. രാജിവച്ചവർ വ്യാഴാഴ്ച രാഷ്ട്രീയ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യും. മുകുൾ സാംഗ്മയുടെ ഭരണം ഏകാധിപത്യപരമാണെന്നാണ് ഇവർ കുറ്റപ്പെടുത്തിയത്. മുൻപ് മേഘാലയയിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന പിഎ സാഗ്മയുടേ നേതൃത്വത്തിലുള്ളതാണ് ഇപ്പോഴത്തെ എൻപിപി.

ശരദ് പവാറിനൊപ്പം എൻസിപി രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ച ഇദ്ദേഹം, ശരത് പവാർ കോൺഗ്രസുമായി സഖ്യത്തിന് ശ്രമിച്ചപ്പോൾ പാർട്ടി വിട്ടു. പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന സാഗ്മ 2013 ലാണ് നാഷണൽ പീപ്പിൾസ് പാർട്ടിയെന്ന സ്വന്തം പാർട്ടി രൂപീകരിച്ചത്.

60 അംഗ നിയമസഭയിൽ കോൺഗ്രസിന് 30 പേരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ഇപ്പോഴിത് 24 ആയി. കഴിഞ്ഞ 15 വർഷമായി കോൺഗ്രസ് സംസ്ഥാനത്ത് ഭരണം തുടരുകയാണ്. ബിജെപി ലക്ഷ്യമിടുന്ന അടുത്ത വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ് മേഘാലയ. മാർച്ചിലാണ് ഇവിടെയും ത്രിപുരയിലും നാഗാലാന്റിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ahead of meghalaya polls 5 congress legislators quit party to join bjp ally npp