റായ്പൂർ: ഛത്തീസ്ഗഡിൽ കോൺഗ്രസ് എംഎൽഎ റാം ദയാൽ ഉയ്കെ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ വർക്കിങ് പ്രസിഡന്റാണ് റാംദയാൽ ഉയ്കെ. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപേയാണ് ചുവടുമാറ്റം. ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് റാം ദയാൽ ഉയ്കെയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
നേരത്തെ ബിജെപി നേതാവായിരുന്നു ഉയ്കെ. നവംബർ 12 നാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ്. ബിജെപിയിലേക്ക് തിരികെ പോകാനുളള തീരുമാനം ഘർ വാപസിയാണെന്ന് ഉയ്കെ പറഞ്ഞു.
Election season has well and truly arrived in Chhattisgarh. In what is a blow to the Congress, Pali Tanakhar MLA and Congress working president Ram Dayal Uike joined the BJP in front of Amit Shah today @IndianExpress pic.twitter.com/rdyOJ3TOwM
— Dipankar Ghose (@dipankarghose31) October 13, 2018
മുൻ കോൺഗ്രസ് നേതാവ് അജിത് ജോഗിയാണ് ആദിവാസി നേതാവായ ഉയ്കെയെ കോൺഗ്രസിലേക്ക് എത്തിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 28000 വോട്ട് ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്.
ഛത്തീസ്ഗഡിൽ അജിത് ജോഗിയുടെ ജനത കോൺഗ്രസ് ഛത്തീസ്ഗഡുമായി സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനിറങ്ങുന്ന ബഹുജൻ സമാജ്വാദി പാർട്ടി നേതാവ് മായാവതിയുമായി ബിലാസ്പൂറിൽ അമിത് ഷാ കൂടിക്കാഴ്ച നടത്തും.
ഏപ്രിലിൽ നടത്തിയ പ്രസംഗത്തിൽ സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിൽ നിന്ന് കോൺഗ്രസ് താഴെയിറക്കുമെന്ന് ഉയ്കെ പറഞ്ഞിരുന്നു.
ഹിന്ദി ദിനപത്രമായ നവഭാരതിന്റെ മുൻ എഡിറ്റർ രുചിർ ഗർഗിനെ കോൺഗ്രസ് പാർട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന മാധ്യമപ്രവർത്തകരിൽ ഒരാളായ ഗർഗ് റായ്പൂരിൽ നിന്ന് മത്സരിക്കും എന്നാണ് വിവരം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook