Latest News

അധികാരത്തിൽ തിരിച്ചെത്തിയാൽ സിഎഎ പിൻവലിക്കാൻ ആവശ്യപ്പെടുമെന്ന് എഐഎഡിഎംകെ

എ‌ഐഎ‌ഡി‌എം‌കെ ഇത്തരം ഇരട്ടത്താപ്പുകളിലൂടെ ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎംകെ

Chennai: Tamil Nadu Chief Minister 'Edappadi' K Palaniswami along with ministers during the swearing-in ceremony at Raj Bhavan in Chennai on Thursday. PTI Photo R Senthil Kumar(PTI2_16_2017_000191B)

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തിയാൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന വാഗ്ദാനവുമായി എഐഎഡിഎംകെ. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ വാഷിംഗ് മെഷീനും സോളാർ ഗ്യാസ് സ്റ്റൗകളും നൽകും, ക്യാമ്പുകളിൽ താമസിക്കുന്ന ശ്രീലങ്കൻ തമിഴർക്ക് പൗരത്വം നൽകും, ഓരോ കുടുംബത്തിലും ഒരാൾക്ക് സർക്കാർ ജോലി നൽകും, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കും തുടങ്ങിയ 160 വാഗ്ദാനങ്ങൾ പ്രകടന പത്രികയിലുണ്ട്.

എൻഡിഎയിൽ ബിജെപിയുടെ സഖ്യകക്ഷിയാണ് അണ്ണാ ഡിഎംകെ. സി‌എ‌എയെക്കുറിച്ചുള്ള എ‌ഐഎ‌ഡി‌എം‌കെയുടെ പ്രഖ്യാപനം കാപട്യമാണെന്ന് ഡി‌എം‌കെ വിമർശിച്ചു. ഇത്തരം ഇരട്ടത്താപ്പുകളിലൂടെ ആളുകളെ കബളിപ്പിക്കാൻ എഐഎഡിഎംകെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു.

Read More: ‘പരിക്കേറ്റ കടുവ കൂടുതൽ അപകടകാരിയാവും;’ കൊൽക്കത്തയിൽ വീൽചെയറിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി മമത

“മൂന്ന് വർഷം മുമ്പ് എഐഎഡിഎം.കെ അംഗങ്ങൾ നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നില്ലെങ്കിൽ, രാജ്യസഭായിൽ നിയമം പാസാകുമായിരുന്നില്ല. അത്തരമൊരു പ്രഖ്യാപനം നടത്തുന്നതിൽ പാർട്ടിക്ക് ലജ്ജയില്ലേയെന്ന് എനിക്കറിയില്ല, തമിഴ്‌നാട്ടിലെ ജനങ്ങൾ വിഡ്ഢികളാണെന്ന് അവർ കരുതുന്നുണ്ടോ? ” മുതിർന്ന ഡിഎംകെ നേതാവ് പറഞ്ഞു.

അതേസമയം സിഎഎ റദ്ദാക്കില്ലെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറി സിടി രവി പറഞ്ഞു. എടപ്പാടി പളനി സ്വാമിയുടെ പ്രഖ്യാപനം വന്ന ശേഷം ട്വിറ്ററിലൂടെയാണ് രവിയുടെ പ്രസ്താവന. സിഎഎക്കെതിരെ പോരാടുമെന്ന ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ പ്രസ്താവനയ്ക്ക് മറുപടിയെന്ന നിലയിലാണ് രവി ഇക്കാര്യം പറഞ്ഞത്.

“സിഎഎയ്‌ക്കെതിരെ തന്റെ പാർട്ടി തുടർന്നും പോരാടുമെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ പറയുന്നു. പാക്കിസ്ഥാനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള അടിച്ചമർത്തപ്പെട്ട ഹിന്ദുക്കൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും പൗരത്വം നൽകുന്നതിനുള്ള നിയമത്തെ സ്റ്റാലിൻ എതിർക്കുന്നത് എന്തുകൊണ്ട്? സ്റ്റാലിനോ മറ്റാർക്കോ അതിനെ എങ്ങനെ എതിർക്കാൻ കഴിയും, സി‌എ‌എ ഒഴിവാക്കില്ല ” സിടി രവി ട്വീറ്റ് ചെയ്തു.

Read More: താജ്‌മഹലിന്റെ പേര് ‘രാംമഹൽ’ എന്നോ ‘ശിവമഹൽ’ എന്നോ ആക്കണം: ബിജെപി എംഎൽഎ

ഡിഎംകെ അധികാരത്തിൽ വന്നതിനുശേഷം നിയമം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്യവെ ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ പരാമർശിച്ചിരുന്നു. ശനിയാഴ്ച പുറത്തിറക്കിയ പാർട്ടി പ്രകടന പത്രികയുടെ അനുബന്ധത്തിൽ ഡിഎംകെ സിഎഎയെ എതിർത്തുവെന്നും നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോടി ഒപ്പുകൾ ശേഖരിച്ച് തമിഴ്‌നാട്ടിൽ പ്രചരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശ്രീലങ്കയെ പൗരത്വ ഭേദഗതി നിയമത്തിൽ (സി‌എ‌എ) ഉൾപ്പെടുത്താനും ഇന്ത്യയിലെ ക്യാമ്പുകളിൽ താമസിക്കുന്ന ലങ്കൻ തമിഴ് അഭയാർഥികൾക്ക് പൗരത്വം നൽകാനും കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്ന് ഡിഎംകെ പ്രകടന പത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. നീറ്റ്, ജെഇഇ, യുപി‌എസ്‌സി മുതലായ മത്സരപരീക്ഷകൾക്ക് കോച്ചിംഗ് സെന്ററുകൾ സ്ഥാപിക്കുമെന്ന് എഐഎഡിഎംകെ വാഗ്ദാനം ചെയ്തപ്പോൾ നീറ്റ് നിർത്തലാക്കുമെന്ന് ഡിഎംകെയുടെ വാഗ്ദാനങ്ങളിൽ പറയുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ahead of assembly polls aiadmk says will urge centre to withdraw caa

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express