scorecardresearch

കരുണാനിധിയുടെ മകൻ എംകെ അഴഗിരി ബിജെപി സഖ്യത്തിലേക്ക്?; പുതിയ പാർട്ടി ഉടൻ രൂപീകരിച്ചേക്കും

കലൈജ്ഞർ ഡിഎംകെ’ അല്ലെങ്കിൽ ‘കെഡിഎംകെ’ എന്ന പേരിലാവും പുതിയ പാർട്ടി

കലൈജ്ഞർ ഡിഎംകെ’ അല്ലെങ്കിൽ ‘കെഡിഎംകെ’ എന്ന പേരിലാവും പുതിയ പാർട്ടി

author-image
Arun Janardhanan
New Update
MK Alagiri, Karunanidhi son Alagiri, Kalaignar DMK, alagiri bjp alliance, alagiri new party, alagiri dmk split, Alagiri tamil nadu politics, mk alagiri, indian express, express news

ചെന്നൈ: നടിയും രാഷ്ട്രീയക്കാരിയുമായ ഖുഷ്ബുവിനെ തങ്ങളുടെ പാർട്ടിയിൽ എത്തിച്ച ശേഷം തമിഴ് നാട്ടിലെ മറ്റൊരു പ്രമുഖ മുഖമായ എംകെ അഴഗിരിയുടെ പിന്തുണ നേടാനുള്ള ശ്രമങ്ങളുമായി ബിജെപി. പരേതനായ മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്തമകനും ഡിഎംകെ പ്രസിഡന്റ് എം കെ സ്റ്റാലിന്റെ സഹോദരനുമായ എം കെ അഴഗിരിയുടെ പിന്തുണ നേടുന്നതിനായി ബിജെപിയുടെ സംസ്ഥാന ഘടകം ഇടപെടൽ നടത്തുന്നതായാണ് വിവരം.

Advertisment

തമിഴ്‌നാട്ടിൽ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഴഗിരിയുമായി സഖ്യം രൂപീകരിച്ച് സംസ്ഥാനത്തെ വിശാലമായ രാഷ്ട്രീയ മുന്നണിക്ക് രൂപം നൽകാനാണ് ബിജെപി ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു.

Read More: ജനം കോൺഗ്രസിനെ ഒരു ബദലായി കണക്കാക്കുന്നില്ല: കപിൽ സിബൽ

സഖ്യ ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാന ബിജെപി യൂണിറ്റിലെയും അഴഗിരി ക്യാമ്പിലെയും വൃത്തങ്ങൾ സ്ഥിരീകരിച്ചു. ദേശീയ പാർട്ടിയുടെ പദ്ധതികൾക്കനുസൃതമായി എല്ലാം നടന്നാൽ, അഴഗിരി നവംബർ 21 ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

അമിത് ഷായും അഴഗിരിയും തമ്മിലുള്ള കൂടിക്കാഴ്ച നവംബർ 21 ന് ചെന്നൈയിൽ നടക്കുമെന്ന് ബിജെപി മുതിർന്ന നേതാവ് പറഞ്ഞു. “ഇത് ഒറ്റത്തവണ കൂടിക്കാഴ്ചയായിരിക്കാം,” എന്നും നേതാവ് പറഞ്ഞു.

Advertisment

ചർച്ചയെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് തമിഴ്‌നാട് ബിജെപി മേധാവി എൽ മുരുകൻ അദ്ദേഹത്തെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്. പിന്നീടുള്ള ഘട്ടത്തിൽ അത് (അലഗിരി രൂപീകരിക്കാവുന്ന പാർട്ടി എൻ‌ഡി‌എ സഖ്യത്തിൽ ചേരുന്ന കാര്യം) അന്വേഷിച്ച് സ്ഥിരീകരിക്കുമെന്ന് അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Read More: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു

ഇക്കാര്യത്തിൽ പ്രതികരണമറിയിക്കാൻ അഴഗിരിയെ ലഭ്യമായിട്ടില്ലെങ്കിലും അദ്ദേഹവുമായി അടുത്ത ഒരു ഉന്നത വ്യക്തി പറഞ്ഞത്, "കുറച്ചു കാലമായി ബിജെപി അവരുമായി ബന്ധപ്പെട്ടിരുന്നു," എന്നാണ്. “വളരെക്കാലമായി ചർച്ചകൾ നടക്കുന്നു. പാർട്ടിയിലും കുടുംബത്തിലും തന്റെ ജ്യേഷ്ഠനെ മാറ്റിനിർത്തുന്ന എം കെ സ്റ്റാലിന് ശക്തമായ മറുപടിയാകും. അഴഗിരിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു അവസരമാണ്… അവസാന അവസരമായിരിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ വിജയിച്ചാൽ അദ്ദേഹത്തിന്റെ ബിസിനസിന് കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും,” അദ്ദേഹം പറഞ്ഞു.

ഈ സംഭവങ്ങളുമായി അടുപ്പമുള്ളവരിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, അഴഗിരിയുടെ പുതിയ രാഷ്ട്രീയ സംഘടന ‘കലൈജ്ഞർ ഡിഎംകെ’ അല്ലെങ്കിൽ ‘കെഡിഎംകെ’ എന്നാവും അറിയപ്പെടുക. അഴഗിരിയുടെ മകൻ ദയാനിധിയും പുതിയ പാർട്ടിയെ പിന്തുണച്ചേക്കാം. “ഡി‌എം‌കെ യുവജന വിഭാഗത്തിന് നേതൃത്വം നൽകുന്ന സ്റ്റാലിന്റെ മകൻ ഉദയനിധിയെപ്പോലെ, ദയാനിധിയും കെ‌ഡി‌എം‌കെയിൽ അതേ സ്ഥാനം ഏറ്റെടുക്കാം,” എന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്ന ഒരാൾ പറഞ്ഞു.

“അമിത് ഷായുടെ, മുൻകൂട്ടി നിശ്ചയിച്ച ചെന്നൈ സന്ദർശനത്തിൽ മാറ്റമൊന്നുമില്ലെങ്കിൽ, അഴഗിരിയുടെ 100-200 ഓളം അടുത്ത കൂട്ടാളികളുടെ സാന്നിധ്യത്തിൽ മധുരയിൽ പുതിയ പാർട്ടി പ്രഖ്യാപിക്കാനാണ് പദ്ധതിയിടുന്നത്. അഴഗിരി അടുത്ത ദിവസം ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കാം , ”അലഗിരിയുടെ നിലവിലെ പദ്ധതികളെക്കുറിച്ച് അറിയാവുന്ന ഒരാൾ പറഞ്ഞു.

ഒന്നിലധികം ഘട്ടങ്ങളായുള്ള വിജയകരമായ ചർച്ചകൾ ചൂണ്ടിക്കാട്ടി പദ്ധതിക്ക് ഒരു പ്രശ്‌നവും നേരിടാൻ സാധ്യതയില്ലെന്ന് ഇരുവിഭാഗത്തിന്റെയും വൃത്തങ്ങൾ അറിയിച്ചപ്പോൾ, സംഭവവികാസങ്ങളെക്കുറിച്ച് സ്റ്റാലിന് അറിയാമെന്ന് മുതിർന്ന ഡിഎംകെ നേതാവ് സൂചന നൽകി.

"അദ്ദേഹം ബിജെപിയിലേക്ക് പോകട്ടെ. ആറുവർഷമായി അഴഗിരി ചിത്രത്തിൽ ഒരിടത്തും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് നിയോജകമണ്ഡലമോ പിന്തുണക്കാരോ പണമോ ഇല്ല. ഒന്നോ രണ്ടോ ദിവസത്തെ തലക്കെട്ടുകൾ ഒഴികെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇത് യാതൊരു സ്വാധീനവും ചെലുത്തുന്നില്ല,” ഡിഎംകെ നേതാവ് പറഞ്ഞു.

തന്റെ പിതാവ് കരുണാനിധിയുടെ മരണത്തിന് 30 ദിവസത്തിനുശേഷം 2018 സെപ്റ്റംബറിൽ ചെന്നൈയിൽ ഒരു റാലി സംഘടിപ്പിച്ച സമയത്താണ് അഴഗിരിയെ അവസാനമായി കാണാൻ പറ്റിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 2014 ൽ അദ്ദേഹത്തെ ഡിഎംകെയിൽ നിന്ന് നീക്കം ചെയ്തിരുന്നു.

Bjp Tamil Nadu Dmk Tamil Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: