ന്യൂ​ഡ​ൽ​ഹി: അ​ഗ​സ്റ്റ വെ​സ്റ്റ്‌ലാ​ൻ​ഡ് വി​വി​ഐ​പി ഹെ​ലി​കോ​പ്റ്റ​ർ അ​ഴി​മ​തി​യി​ലെ ഇ​ട​നി​ല​ക്കാ​ര​ൻ ക്രി​സ്റ്റ്യ​ൻ മി​ഷേ​ലി​നെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മിഷേലിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടത്. എന്നാൽ സിബിഐ ഇത് എതിർക്കുകയും ഇടപാടിലെ അഴിമതി സംബന്ധിച്ച തെളിവുകൾക്കായി മിഷേലിനെ കസ്റ്റഡിയിൽ വിടണമെന്നും സിബിഐ വാദിച്ചു. തുടർന്നാണ് കോടതി സിബിഐ കസ്റ്റഡിയിൽ വിട്ട് ഉത്തരവിറക്കിയത്.

മിഷേലിനെ ഇ​ന്ത്യ​ക്കു വി​ട്ടു​ന​ൽ​കാ​ൻ യു​എ​ഇ നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​ട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിഷേലിനെ ഇന്ത്യയിലേക്ക് നാട് കടത്തിയത്. അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽനിന്നും കരാർ ലഭിക്കുന്നത് ഇടനിലക്കാരനായി പ്രവർത്തിച്ച മിഷേലിന് 225 കോടി രൂപ ലഭിച്ചെന്നാണ് എൻഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തിലുളളത്. ഇടനിലക്കാരായ മൂന്നുപേരിൽ ഒരാളാണ് ബ്രിട്ടീഷുകാരനായ മിഷേൽ.

യു​പി​എ ഭ​ര​ണ​കാ​ല​ത്തെ വ​ന്പ​ൻ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ഗ​സ്റ്റ വെ​സ്റ്റ്‌ലാ​ൻ​ഡ് ഹെ​ലി​കോ​പ്റ്റ​ർ അ​ഴി​മ​തി. വി​വി​ഐ​പി​ക​ൾ​ക്കു സ​ഞ്ച​രി​ക്കാ​നാ​യി 12 എഡബ്ള്യു-101 ഹെലികോപ്ടറുകൾ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടിൽ സർക്കാരിന് 2,666 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐയുടെ ആരോപണം.

മ​ൻ​മോ​ഹ​ൻ സിങ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് അ​ഗ​സ്റ്റ വെ​സ്റ്റ്‌ലാ​ൻ​ഡ് എ​ന്ന ല​ണ്ട​നി​ലെ ക​ന്പ​നി​യു​മാ​യി ക​രാ​റി​ലാ​യ​ത്. ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെ​സ്റ്റ്‌ലാ​ൻ​ഡിൽനിന്ന് വി​വി​ഐ​പി ഹെ​ലി​കോ​പ്റ്റ​ർ ക​രാ​ർ ല​ഭി​ക്കാ​ൻ ഇ​ന്ത്യ​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യും വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു​വെ​ന്നും ഇ​തി​ന് ഇ​ട​നി​ല നി​ന്ന​തു മി​ഷേ​ലാ​ണെ​ന്നും ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. ഇ​തേു​ട​ർ​ന്ന് 2013-ൽ ​കേ​ന്ദ്രം ക​രാ​ർ റ​ദ്ദു ചെ​യ്തി​രു​ന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ