അഗസ്റ്റ വെസ്റ്റ്‍ലാൻഡ് കേസ്: ചോദ്യം ചെയ്യലിൽ മിഷേൽ സോണിയയുടെ പേരും പറഞ്ഞെന്ന് ഇഡി

എന്നാൽ സോണിയയുടെ പേര് പറഞ്ഞ സാഹചര്യത്തിലാണ് പരാമർശിക്കപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല

agusta westland case, sonia gandhi, സോണിയ ഗാന്ധി, അഗസ്റ്റ വെസ്റ്റ്ലാൻഡ്,iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,
സോണിയ ഗാന്ധി

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാട് അഴിമതിക്കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ചോദ്യം ചെയ്യലിൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരും പറഞ്ഞതായി എൻഫോഴ്സ്മെന്റ് ഡയറക്ട്റേറ്റ് (ഇ‍ഡി). ഇക്കാര്യം ഡല്‍ഹി സിബിഐ കോടതിയെ അറിയിച്ചു. മിഷേലിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ണ്ണായക വെളിപ്പെടുത്തൽ.

മിസ്സിസ്സ് ഗാന്ധി എന്ന പരാമര്‍ശം നടത്തിയതായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ സോണിയയുടെ പേര് പറഞ്ഞ സാഹചര്യത്തിലാണ് പരാമർശിക്കപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകാൻ പോകുന്നയാളും ഇറ്റാലിയൻ വനിതയുടെ മകനുമായ ഒരാളും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മിഷേൽ പറഞ്ഞതായും എൻഫോഴ്സ്‍മെന്റ് ഡയറക്‌ടറേറ്റ് കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം, മിഷേലിന്റെ കസ്റ്റഡി കാലാവധി ഏഴു ദിവസത്തേക്ക് കൂടി കോടതി നീട്ടിയിട്ടുണ്ട്. അഭിഭാഷകനെ കാണുന്നതിൽനിന്ന് മിഷേലിനെ വിലക്കണമെന്ന് എൻഫോഴ്സ്‍മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. എന്നാൽ അഭിഭാഷകനെ കാണാനുള്ള സമയം കോടതി വെട്ടികുറച്ചു. ദിവസവും രാവിലെയും വൈകുന്നേരവും 15 മിനിറ്റ് മാത്രമായിരിക്കും മിഷേലിന് അഭിഭാഷകകനെ കാണാൻ സാധിക്കുക. നേരത്തെ ഇത് ഒരു മണിക്കൂർ ആയിരുന്നു.

രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് 3600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാൻഡ് വി.വി.ഐ.പി. ഹെലികോപ്റ്റര്‍ ഇടപാടില്‍ ഇന്ത്യയിലെ അധികാരികള്‍ക്ക് വലിയ കൈക്കൂലി ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഖജനാവിന് 2666 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. വാദം. മിഷേലിന് 225 കോടി ലഭിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Agusta westland case michel has taken the name of sonia gandhi

Next Story
രാംദേവിന്റെ കമ്പനിയുടെ ലാഭ വിഹിതം കര്‍ഷകര്‍ക്കും നല്‍കണമെന്ന് കോടതിbaba ramdev, uttaragarh, court, farmers, patanjali, ie malayalam, ബാബാ രംദേവ്, കോടതി, ഉത്തരാഖണ്ഡ്, കർഷകർ, പതഞ്ജലി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express