ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) അജണ്ടയുടെ ഭാഗമാകാമെന്ന് മുൻ കർണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി. രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായ പ്രതിരോധ സേനയിലേക്കുള്ള കേന്ദ്രത്തിന്റെ പുതിയ റിക്രൂട്ട്മെന്റ് നയത്തെ അദ്ദേഹം ചോദ്യം ചെയ്യുതയുമുണ്ടായി. അഡോൾഫ് ഹിറ്റ്ലറുടെ കാലത്ത് ജർമനിയിലെ നാസി പാർട്ടിയുടെ മാതൃകയിൽ സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഭരണകക്ഷിയായ ബിജെപിയുടെ ശ്രമമാണോ ഈ പദ്ധതിയെന്നും അദ്ദേഹം ചോദിച്ചു.
അഗ്നിപഥ് വഴി സേനയില്‍ ചേരണമെങ്കില്‍ പ്രതിഷേധങ്ങളുടെ ഭാഗമാകരുത്: സൈനിക നേതൃത്വം
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി സൈനിക നേതൃത്വം. അഗ്നിപഥ് വഴി സേനയില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുതെന്നാണ് നിര്‍ദേശം.
“സൈന്യത്തിന്റെ അടിസ്ഥാനമായ കാര്യം അച്ചടക്കമാണ്. ആക്രമണങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. അഗ്നിപഥ് പദ്ധതിക്ക് അപേക്ഷിക്കുന്ന ഓരോ വ്യക്തിയും തങ്ങൾ പ്രതിഷേധങ്ങളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ഭാഗമല്ലെന്ന് സർട്ടിഫിക്കറ്റ് നൽകണം. പോലീസ് വെരിഫിക്കേഷൻ 100 ശതമാനം അനിവാര്യമാണ്, അതില്ലാതെ ആർക്കും സൈന്യത്തില്‍ ചേരാനാകില്ല,” സൈനിക കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി വ്യക്തമാക്കി.
പ്രധാനമന്ത്രി യുവാക്കളെ തൊഴിലില്ലായ്മയുടെ അഗ്നിപാതയിലേക്ക് തള്ളിയിട്ടെന്ന് രാഹുൽ ഗാന്ധി; ജന്തർ മന്ദിറിൽ സത്യാഗ്രഹവുമായി കോൺഗ്രസ്
അഗ്നിപഥ് പദ്ധതിക്കെതിരായ യുവാക്കളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഡൽഹി ജന്ദര്‍ മന്ദിറിൽ സത്യഗ്രഹസമരം നടത്തി കോൺഗ്രസ്. കോൺഗ്രസ് എംപിമാരും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ് തുടങ്ങി മുതിർന്ന നേതാക്കളുൾപ്പടെയാണ് സത്യാഗ്രഹമിരിക്കുന്നത്.
അതിനിടെ, പദ്ധതിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. വ്യാജ വാഗ്ദാനങ്ങൾ നൽകി രാജ്യത്തെ യുവാക്കളെ പ്രധാനമന്ത്രി തൊഴിലില്ലായ്മയുടെ അഗ്നിപാതയിലേക്ക് തള്ളിയിട്ടെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. എട്ട് വർഷത്തിനുള്ളിൽ 16 കോടി തൊഴിലവസരങ്ങൾ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു, എന്നാൽ യുവാക്കൾക്ക് പക്കോട ഉണ്ടാകുന്നതിനെക്കുറിച്ച് മാത്രമാണ് അറിവ് ലഭിച്ചതെന്നും രാഹുൽ വിമർശിച്ചു.
അഗ്നിപഥ് റിക്രൂട്മെന്റ് പ്ലാനിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട് വ്യോമസേന
കേന്ദ്ര സർക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിയുടെ വിശദാംശങ്ങൾ ഇന്ത്യൻ വ്യോമസേന ഞായറാഴ്ച പുറത്തിറക്കി. നിയമനത്തിന് ആവശ്യമായ യോഗ്യതാ മാനദണ്ഡം, പ്രായപരിധി, വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയ വിശദാംശങ്ങളാണ് പുറത്തിറക്കിയത്. 17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള എല്ലാ ഇന്ത്യക്കാർക്കും സായുധ സേനയിലെ പുതിയ എച്ച്ആർ മാനേജ്മെന്റ് സ്കീമിൽ നിയമനത്തിന് അർഹതയുണ്ടെന്ന് വ്യോമസേന പറയുന്നു.
ഉദ്യോഗാർത്ഥികൾ പ്രത്യേക മെഡിക്കൽ യോഗ്യതാ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്ന് സേന പറയുന്നു, പരിശീലന കാലയളവിലേക്ക് ഇവർക്ക് യൂണിഫോമിൽ ധരിക്കേണ്ട ഒരു പ്രത്യേക ചിഹ്നവും ഉണ്ടായിരിക്കും.
‘അഗ്നിവീർ’ അംഗങ്ങൾക്ക് പ്രതിവർഷം 30 ദിവസത്തെ വാർഷിക അവധിയും അസുഖ അവധിയും ലഭിക്കും. നാല് വർഷത്തെ കാലയളവ് കഴിഞ്ഞു അവരെ സർക്കാരിന്റെ വിവേചനാധികാരപ്രകാരം ഔദ്യോഗിക സേവനത്തിലേക്ക് ചേർത്തേക്കുമെന്നും പറയുന്നു.
നിയമനം ലഭിക്കുന്നവർക്ക് 30,000 രൂപയായിരിക്കും മാസ ശമ്പളം, നിശ്ചിത വാർഷിക ഇൻക്രിമെന്റുകൾ, വസ്ത്രം, യാത്രാ അലവൻസുകളും സൈന്യത്തിന്റെ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും ഇതിനൊപ്പം ഉണ്ടാകുമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.
അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ബിഹാറിൽ വ്യാപകമാകുന്നതിനിടെ 180 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. പദ്ധതിയിൽ പ്രതിഷേധിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എഐഎസ്എ) നേതൃത്വത്തിൽ സംസ്ഥാനത്തെ വിദ്യാർത്ഥി സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തതതോടെ ബീഹാർ 24 മണിക്കൂർ ബന്ദിന് സാക്ഷ്യം വഹിച്ചു. ഇന്നലെ രാവിലെ മാത്രം സംസ്ഥാനത്തുടനീളം 250 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും 25 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു, വ്യാഴാഴ്ച മുതൽ മൊത്തം 718 പേരാണ് അറസ്റ്റിലായത്.
Also Read: അഗ്നിപഥ് പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന് മുഖ്യമന്ത്രി; പ്രതിഷേധത്തിന് പിന്തുണ