ന്യൂഡൽഹി: പാർലമെന്ര് ആക്രമണ കേസിൽ വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സൽ ഗുരുവിന്രെ മകൻ ഗാലിബ് അഫ്‌സൽ ഗുരു പന്ത്രണ്ടാം ക്ലാസിൽ മികച്ച വിജയം നേടി. രണ്ട് വർഷം മുമ്പ് പത്താം ക്ളാസിൽ നേടിയ മികച്ച വിജയം പന്ത്രണ്ടാം ക്ലാസിലും ആവർത്തിക്കുകയാണ് ഗാലിബ്.

ജമ്മു കശ്മീർ സ്റ്റേറ്റ് ബോർഡ് ഓഫ് സ്കൂൾ എജ്യൂക്കേഷൻ ഫലം പ്രഖ്യാപിച്ചപ്പോൾ 500 ൽ 441 മാർക്കാണ് ഗാലിബ് നേടിയത്. എൻവയോൺമെന്ര് സയൻസിൽ 94, കെമിസ്ട്രിയിൽ 89, ഫിസിക്സിന് 87, ബയോളജിക്ക് 85 ഉം ഇംഗ്ലീഷിന് 86 മാർക്കും നേടി ഡിസ്റ്റിങ്‌ഷനാണ് ഗാലിബ് പ്ലസ് ടുവിനും നേടിയത്. പത്താം ക്ലാസ് വിജയിച്ച 2016 ൽ എംബിബിഎസ്സിന് പഠിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ഗാലിബ് പറഞ്ഞിരുന്നു.

“എനിക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിലാണ് താൽപര്യം. ഒരു ഡോക്ടറാവാനാണ് താൽപ്പര്യം. അത് എന്രെ രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹമാണ്. ഡോക്ടറായി അവരുടെ ആഗ്രഹം സഫലമാക്കാൻ ഞാൻ ശ്രമിക്കും” ഗാലിബ് പറഞ്ഞു.

Afzal Guru’s son secures distinction in J&K class 12 board exam

ഗാലിബിൻെറ പ്ലസ് ടു പരീക്ഷാ ഫലം

ഗാലിബിന്രെ പിതാവ് അഫ്‌സൽ ഗുരു മെഡിക്കൽ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് പോയതാണ്. അഫ്‌സൽ ഗുരു അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഗാലിബിന് രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം. പാർലമെന്ര് ആക്രമണകേസിൽ 2013 ലാണ് അഫ്‌സൽ ഗുരുവിന്രെ വധശിക്ഷ നടപ്പാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ