scorecardresearch

അഫ്‌സൽ ഗുരുവിൻെറ മകന് പ്ലസ്‌ ടുവിൽ മികച്ച വിജയം

ജമ്മു കശ്മീർ ബോർഡ് പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിൽ 500ൽ 441 മാർക്ക് നേടിയാണ് ഗാലിബ് അഫ്‌സൽ ഗുരു മികച്ച വിജയം നേടിയത്. എൻവയോൺമെന്ര് സയൻസിൽ 94, കെമിസ്ട്രിയിൽ 89, ഫിസിക്സിന് 87, ബയോളജിക്ക് 85 ഉം ഇംഗ്ലീഷിന് 86 മാർക്കും നേടി

ജമ്മു കശ്മീർ ബോർഡ് പരീക്ഷയിൽ പന്ത്രണ്ടാം ക്ലാസിൽ 500ൽ 441 മാർക്ക് നേടിയാണ് ഗാലിബ് അഫ്‌സൽ ഗുരു മികച്ച വിജയം നേടിയത്. എൻവയോൺമെന്ര് സയൻസിൽ 94, കെമിസ്ട്രിയിൽ 89, ഫിസിക്സിന് 87, ബയോളജിക്ക് 85 ഉം ഇംഗ്ലീഷിന് 86 മാർക്കും നേടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Afzal Guru’s son secures distinction in J&K class 12 board exam

ന്യൂഡൽഹി: പാർലമെന്ര് ആക്രമണ കേസിൽ വധശിക്ഷയ്ക്ക് വിധേയനായ അഫ്‌സൽ ഗുരുവിന്രെ മകൻ ഗാലിബ് അഫ്‌സൽ ഗുരു പന്ത്രണ്ടാം ക്ലാസിൽ മികച്ച വിജയം നേടി. രണ്ട് വർഷം മുമ്പ് പത്താം ക്ളാസിൽ നേടിയ മികച്ച വിജയം പന്ത്രണ്ടാം ക്ലാസിലും ആവർത്തിക്കുകയാണ് ഗാലിബ്.

Advertisment

ജമ്മു കശ്മീർ സ്റ്റേറ്റ് ബോർഡ് ഓഫ് സ്കൂൾ എജ്യൂക്കേഷൻ ഫലം പ്രഖ്യാപിച്ചപ്പോൾ 500 ൽ 441 മാർക്കാണ് ഗാലിബ് നേടിയത്. എൻവയോൺമെന്ര് സയൻസിൽ 94, കെമിസ്ട്രിയിൽ 89, ഫിസിക്സിന് 87, ബയോളജിക്ക് 85 ഉം ഇംഗ്ലീഷിന് 86 മാർക്കും നേടി ഡിസ്റ്റിങ്‌ഷനാണ് ഗാലിബ് പ്ലസ് ടുവിനും നേടിയത്. പത്താം ക്ലാസ് വിജയിച്ച 2016 ൽ എംബിബിഎസ്സിന് പഠിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് ഗാലിബ് പറഞ്ഞിരുന്നു.

"എനിക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിലാണ് താൽപര്യം. ഒരു ഡോക്ടറാവാനാണ് താൽപ്പര്യം. അത് എന്രെ രക്ഷിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ആഗ്രഹമാണ്. ഡോക്ടറായി അവരുടെ ആഗ്രഹം സഫലമാക്കാൻ ഞാൻ ശ്രമിക്കും" ഗാലിബ് പറഞ്ഞു.

Afzal Guru’s son secures distinction in J&K class 12 board exam ഗാലിബിൻെറ പ്ലസ് ടു പരീക്ഷാ ഫലം

Advertisment

ഗാലിബിന്രെ പിതാവ് അഫ്‌സൽ ഗുരു മെഡിക്കൽ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് പോയതാണ്. അഫ്‌സൽ ഗുരു അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഗാലിബിന് രണ്ട് വയസ്സ് മാത്രമായിരുന്നു പ്രായം. പാർലമെന്ര് ആക്രമണകേസിൽ 2013 ലാണ് അഫ്‌സൽ ഗുരുവിന്രെ വധശിക്ഷ നടപ്പാക്കിയത്.

Plus Two Results Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: