ബീജിങ്: ബോംബുകളുടെ മാതാവിനെ വികസിപ്പിച്ച് ചൈന. ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടിയാണ് അത്യുഗ്ര പ്രഹരശേഷിയുള്ള ബോംബ് ചൈനീസ് പ്രതിരോധ മേഖലയിലെ വമ്പൻമാരായ നോർത്ത് ഇൻഡസ്‌ട്രീസ് ഗ്രൂപ്പ് കോർപറേഷൻ ലിമിറ്റഡ് (നോറിൻകോ) വികസിപ്പിച്ചത്.

ഇത് ‘ബോംബുകളുടെ മാതാവ്’ എന്ന വിശേഷണമാണ് ബോംബിന്റെ വിജയകരമായ പരീക്ഷണത്തിന് ശേഷം അവർ പ്രഖ്യാപിച്ചത്. ആണവ ഇതര ആയുധങ്ങളിൽ ഏറ്റവും കൂടുതൽ പ്രഹര ശേഷിയുളള ബോംബാണിതെന്നാണ് വാദം.

എച്ച്–6കെ ബോംബർ ഉപയോഗിച്ച് ബോംബുകളുടെ പരീക്ഷണ സ്ഫോടനം നടത്തുന്നതിന്റെ ദൃശ്യങ്ങളും നോറിൻകാ പുറത്തുവിട്ടു. ഒരു രാജ്യം, തങ്ങൾ പുതുതായി വികസിപ്പിച്ചെടുത്ത ബോംബിന്റെ പ്രഹരശേഷി ലോകത്തിന് മുൻപിൽ വെളിപ്പെടുത്തുന്നത് ഇതാദ്യമായാണ്.

അഫ്ഗാനിസ്ഥാനിൽ ഐഎസ് ഭീകരർക്കെതിരെ അമേരിക്ക 2017–ൽ ഉപയോഗിച്ച  ജിബിയു–43/ബി ബോംബാണ് ഇതുവരെ ‘ബോംബുകളുടെ മാതാവ്’ എന്ന വിശേഷണത്തിൽ അറിയപ്പെട്ടത്. ഇതിനു ബദലായാണ് ചൈന ബോംബ് നിർമ്മിച്ചത്.

ചൈന വികസിപ്പിച്ചെടുത്ത ബോംബിന് വലുപ്പവും ഭാരവും കുറവാണ്.  ചെറിയ ബോംബറുകളിൽ നിന്നു പോലും അനായാസം ബോംബ് പ്രയോഗിക്കാൻ ഇതിനാൽ സാധിക്കും.  അടിയന്തരഘട്ടങ്ങളിൽ വനപ്രദേശങ്ങളിൽ ഉൾപ്പെടെ ഹെലികോപ്‍റ്ററുകൾക്ക് ലാൻഡ് ചെയ്യാനുള്ള സ്ഥലം ഒരുക്കാനും ബോംബ് ഉപയോഗിച്ചു സാധിക്കും. വലിയ യുദ്ധവിമാനങ്ങള്‍ക്കു മാത്രമേ അമേരിക്കയുടെ ജിബിയു–43/ബിയെ വഹിക്കാൻ സാധിക്കു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook