Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

സിബിഐയെ വിലക്കി മഹാരാഷ്ട്രയും; അനുമതി ഇല്ലാതെ അന്വേഷണം പറ്റില്ലെന്ന്‌ സര്‍ക്കാര്‍

സംസ്ഥാനത്തെ കേസുകള്‍ സിബിഐക്ക് അന്വേഷിക്കണമെങ്കില്‍ അനുമതി തേടിയിരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറക്കിയത്

maharashtra government, മഹാരാഷ്ട്ര സർക്കാർ, five day work week for government employees, സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവൃത്തി ദിനം അഞ്ചായി കുറച്ചു, maharashtra government employees work week, working hours maharashtra government employees, india news, indian express, iemalayalam, ഐഇ മലയാളം

മുംബൈ: ടിആർപി കേസ് ഉത്തർപ്രദേശ് സർക്കാർ സിബിഐക്ക് വിട്ടതിന് പിന്നാലെ, സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐക്ക്‌ നല്‍കിയിരുന്ന അനുമതി പിൻവലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ടിആര്‍പി റേറ്റിങ് കേസില്‍ സിബിഐ അന്വേഷണം ആരംഭിക്കുകയും എഐആര്‍ സമര്‍പ്പിക്കുകയും ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴാണ് താക്കറെ സര്‍ക്കാര്‍ സിബിഐക്ക് തടയിട്ട് ഉത്തരവിറക്കിയത്. സംസ്ഥാനത്തെ കേസുകള്‍ സിബിഐക്ക് അന്വേഷിക്കണമെങ്കില്‍ അനുമതി തേടിയിരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവ്‌ പുറത്തിറക്കിയത്.

റിപബ്ലിക് ടി.വി അടക്കം മൂന്നു ചാനലുകള്‍ ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ മഹാരാഷ്ട്ര പോലീസ് അന്വേഷണം നടത്തുകയും അര്‍ണാബ് ഗോസ്വാമിയോട് ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിപ്പബ്ലിക് ടിവി പിന്നീട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്ന് അഭിഭാഷകൻ ഹരീഷ് സാൽവേ ആവശ്യപ്പെട്ടു.

എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ നടപടിയെ വിമർശിച്ച് കേന്ദ്രസർക്കാരും ബിജെപിയും രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാണ് ഈ നടപടിയെന്നാണ് വിമർശനം.

Read More: വിലക്കയറ്റത്തിനിടെ സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രം

എന്നാൽ, ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം സംബന്ധിച്ച കേസിലും ടിആര്‍പി കേസിലും നിലവില്‍ നടന്നുവരുന്ന അന്വേഷണങ്ങളെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവ് ബാധിക്കാനിടയില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സുശാന്തിന്റെ മരണത്തില്‍ മുംബൈ പൊലീസാണ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാര്‍ സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടു.

പുതിയ തീരുമാനപ്രകാരം മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളുടേയും അന്വേഷണത്തിന് കേന്ദ്ര ഏജൻസി ഇനി സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട്(1956) നല്‍കുന്ന പ്രത്യേക അധികാരമുപയോഗിച്ച് ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് സേന അംഗങ്ങള്‍ കേസ് അന്വേഷിക്കുന്നതിലുള്ള അനുമതി മഹാരാഷ്ട്രസര്‍ക്കാര്‍ പിന്‍വലിക്കുന്നതായി ഡെപ്യൂട്ടി സെക്രട്ടറി കൈലാസ് ഗെയ്ക്ക് വാദ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമാണ് സിബിഐ അന്വേഷണം

Read More in English: After Sushant, TRP case: Maharashtra stalls CBI moves, scraps consent to probe cases

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: After sushant trp case maharashtra stalls cbi moves scraps consent to probe cases

Next Story
വിലക്കയറ്റത്തിനിടെ സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കേന്ദ്രംonion, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com