ന്യൂഡൽഹി: രാഹുൽ ഗാന്ധി പരാജയപ്പെട്ട രാഷ്ട്രീയക്കാരനെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. പരാജയപ്പെട്ട തന്റെ രാഷ്ട്രീയ യാത്രയെക്കുറിച്ച് പറയാനാണ് വിദേശത്തെ പ്രശ്സതമായ സർവകലാശാലയെ അദ്ദേഹം ഉപയോഗിച്ചത്. കുടുംബഭരണത്തെ രാഹുൽ പുകഴ്ത്തിയത് കോൺഗ്രസിന്റെ പാപ്പരത്തം. ധിക്കാര രാഷ്ട്രീയത്തിന് കോൺഗ്രസിനേറ്റ തിരിച്ചടിയായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമെന്നും സ്‌മൃതി ഇറാനി പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയം നേരിടുന്ന പ്രധാന പ്രശ്‌നം കുടുംബവാഴ്ചയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും കുടുംബാധിപത്യം നിലനില്‍ക്കുന്നുണ്ട്. കുടുംബവാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുമായി സംവദിക്കവേ രാഹുൽ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ആശയങ്ങളും വീക്ഷണവും രൂപപ്പെടുത്തുന്നത് ചര്‍ച്ചകളിലൂടെയാണ് അല്ലാതെ അടിച്ചേല്‍പ്പിക്കാറില്ലെന്നും രാഹുൽ പറഞ്ഞു.

വിവരാവകാശ നിയമത്തിന് മോദി മൂക്കു കയർ ഇട്ടിരിക്കുകയാണ്. ഇതോടെ വിവരങ്ങൾ പുറത്തേക്ക് ലഭിക്കാതെയായി. മോദിക്ക് നന്നായി ആശയവിനിമയം നടത്താൻ കഴിവുണ്ട്. എന്നെക്കാൾ മികച്ച പ്രാസംഗികനാണ് മോദിയെന്നും രാഹുൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ