ശ്രീനഗര്‍: മിര്‍വൈസ് ഉമര്‍ ഫറൂഖ് അടക്കം അഞ്ച് വിഘടനവാദി നേതാക്കളുടെ സുരക്ഷ ജമ്മു കശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു. 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് നടപടി. മിര്‍വൈസിനെ കൂടാതെ അബ്ദുല്‍ ഗനി ഭട്, ബിലാല്‍ ലോണെ, ഹാഷിം ഖുറേഷി, ഷാബിര്‍ ഷാ എന്നിവരുടെ സുരക്ഷയും പിന്‍വലിച്ചിട്ടുണ്ട്.

അഞ്ച് വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിയിരുന്ന സുരക്ഷയും വാഹനസൗകര്യവും ഇന്ന് വൈകുന്നേരത്തോടെ പിന്‍വലിക്കും. ഇവരെ കൂടാതെ മറ്റ് നേതാക്കള്‍ക്കും സുരക്ഷയോ പരിഗണനയോ നല്‍കേണ്ടതില്ലെന്ന് ഉത്തരവില്‍ പറയുന്നു.

പാക്​ ചാരസംഘടനയായ ​ഐഎസിൽ നിന്ന്​ ഫണ്ട്​ വാങ്ങുന്ന കശ്​മീരിലെ ചില നേതാക്കളുടെ സുരക്ഷയിൽ പുനരാലോചന നടത്തുമെന്ന്​ ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിൻവലിച്ചിരിക്കുന്നത്​.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook