/indian-express-malayalam/media/media_files/uploads/2020/08/vaccine-2.jpg)
മോസ്കോ: ഫൈസറിന് പിന്നാലെ കോവിഡ് വാക്സിൻ ഫലപ്രാപ്തിയിൽ അവകാശവാദവുമായി റഷ്യ. കോവിഡ് പ്രതിരോധത്തിനായി തങ്ങൾ വികസിപ്പിച്ച സ്പുട്നിക് 5 വാക്സിൻ 92 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യയുടെ അവകാശവാദം. ബെലാറസ്, യു.എ.ഇ., വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഒന്നിച്ചാണ് നടക്കുന്നത്.
പരീക്ഷണത്തിലെ കണ്ടെത്തലുകൾ ഇതുവരെ സമഗ്രമായി അവലോകനം ചെയ്തിട്ടില്ല. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസിലും ഈ വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതനാൽ ഇത് ഇന്ത്യയ്ക്ക് വളരെ നിർണായകമാണ്.
അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ ഇടക്കാല വിവരങ്ങൾ പുറത്തുവിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് സ്പുട്‌നിക് വി പ്രഖ്യാപനം വന്നത്. ജർമൻ കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസര്‍ കോവിഡ് വാക്‌സിൻ വികസിപ്പിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 90 ശതമാനവും വിജയമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. വാക്‌സിനിൽ സുരക്ഷാ വീഴ്‌ചകളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അംഗീകാരത്തിനായി യുഎസ് അഡ്‌മിനിസ്‌ട്രേഷനെ ഉടൻ സമീപിക്കുമെന്നും കമ്പനി അറിയിച്ചു.
പങ്കെടുത്ത 43,500 ൽ നിന്ന് ഫൈസറിന്റെ ഇടക്കാല ഡാറ്റ ശേഖരിച്ചപ്പോൾ, പങ്കെടുത്ത 16,000 ത്തോളം പേരുടെ വിലയിരുത്തലിൽ നിന്നാണ് സ്പുട്‌നിക് വി കണ്ടെത്തലുകൾ ഉണ്ടായതെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (ആർഡിഎഫ്) വക്താവ് പറഞ്ഞു. വാക്‌സിന്‍ രാജ്യാന്തര വിപണയില്‍ എത്തിക്കുന്നതിന് ആര്‍.ഡി.ഐ.എഫ്. ആണ് പിന്തുണ നല്‍കുന്നത്.
Read More: ആശ്വാസ വാർത്ത; കോവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമെന്ന് അവകാശവാദം
മോസ്‌കോയിലെ 29 ക്ലിനിക്കുകളിലായി ആകെ നാല്‍പ്പതിനായിരം പേരിലാണ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്. ഇതില്‍ മൂന്നിലൊന്നു പേര്‍ക്ക് സജീവ ഘടകങ്ങള്‍ അടങ്ങിയ വാക്‌സിന്‍ നല്‍കിയിട്ടില്ല. സ്പുട്‌നിക് വാക്‌സിന്‍ നല്‍കിയവര്‍ക്ക്, സജീവ ഘടകം അടങ്ങിയ വാക്‌സിന്‍ നല്‍കാത്തവരെക്കാള്‍ 92 ശതമാനത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് ആര്‍ഡിഐഎഫിന്റെ അവകാശവാദം.
അതേസമയം, അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ 16 നും 85 നും ഇടയിൽ പ്രായമുള്ളവരിൽ വാക്സിൻ പ്രയോഗിക്കാനായി യുഎസിന്റെ അടിയന്തര അംഗീകാരം തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്യുന്നതിന്, നിലവിലെ പഠനത്തിന്റെ പകുതിയോളം വരുന്ന ഏകദേശം 44,000 ആളുകളിൽ നിന്ന് രണ്ട് മാസത്തെ സുരക്ഷാ ഡാറ്റ ശേഖരിക്കേണ്ടതുണ്ട്, നവംബർ അവസാനത്തോടെ ഇത് പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെെസർ അറിയിക്കുന്നു. “ഞാൻ ആവേശഭരിതനാണ്,” ഫൈസറിന്റെ വാക്‌സിൻ ശാസ്ത്രജ്ഞരിൽ ഒരാളായ ബിൽ ഗ്രുബർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.