Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഫൈസറിന് പിന്നാലെ കോവിഡ് വാക്സിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ‌്യൂട്ടും

ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ രംഗത്തെത്തിയതിന് പിന്നാലെയാണ് സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന്റെ നടപടി

coronavirus vaccine update, covid 19, coronavirus, coronavirus vaccine, corona vaccine, biological e, india covid vaccine, india coronavirus vaccine, indian express

പുനെ: രാജ്യത്തെ ഓക്സ്ഫോർഡ് കോവിഡ് -19 വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരത്തിനായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഞായറാഴ്ച ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിസിജിഐ) അപേക്ഷ നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സെറം ഇൻസ്റ്റിറ്റ‌്യൂട്ട് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനെക്കയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത കോവിഡ് ഷീൽഡ് വാക്സിന്റെ ഉപയോഗത്തിനായാണ് അനുമതി തേടിയിരിക്കുന്നത്. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ രാജ്യത്ത് പുരോഗമിച്ചു വരികയാണ്.

ഇന്ത്യയിൽ കോവിഡ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ആഗോള മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ രംഗത്തെത്തിയതിന് പിന്നാലെയാണ് സെറം ഇൻസ്റ്റിറ്റ‌്യൂട്ടിന്റെ നടപടി.

യുകെയിൽ രണ്ട്, ബ്രസീലിലും ഇന്ത്യയിലും ഓരോന്നും വീതം നാല് ക്ലിനിക്കൽ പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ കോവിഷീൽഡ് രോഗലക്ഷണത്തിനെതിരെ വളരെ ഫലപ്രദമാണെന്നും ഏറ്റവും പ്രധാനമായി കടുത്ത കോവിഡ്-19 അണുബാധകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നും എസ്‌ഐ‌ഐയുടെ അപേക്ഷ ഉദ്ധരിച്ച് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓസ്ഫോർഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.

ഭാരത് ബയോടെക് നിർമിക്കുന്ന കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയനായ ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജിന് കോവിഡ് പോസിറ്റീവായി. കോവാക്‌സിൻ ആണ് മന്ത്രി സ്വീകരിച്ചത്. വാക്സിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന്റെ ഭാഗമായാണ് അനിൽ വിജ് കുത്തിവയ്‌പ്പെടുത്തത്. ഏകദേശം 25,000 ത്തോളം പേർ ഈ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു. നവംബർ 20 നായിരിന്നു കുത്തിവയ്‌പ്പ്. ഹരിയാനയിൽ നിന്ന് 400 പേർ വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്തു. അതിൽ ആദ്യ വ്യക്തിയായിരുന്നു 67 കാരനായ അനിൽ വിജ്. വാക്സിൻ കുത്തിവയ്‌പ്പെടുത്ത ശേഷം സ്ഥിരമായി അദ്ദേഹം ഓഫീസിൽ പോയിരുന്നു.

പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം അനുമതി നൽകിയാലും വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി.

Read More: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി ഫൈസർ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: After pfizer pune lab seeks nod for emergency use of its oxford vaccine

Next Story
റഷ്യയുടെ സ്പുട്‌നിക് വാക്സിൻ: പൂനെയിൽ 17 വോളണ്ടിയർമാർക്ക് വാക്സിൻ ഡോസുകൾ നൽകിSputnik vaccine india, Sputnik vaccine pune, Sputnik vaccine clinical trials, Sputnik 5 vaccine in india, Covid vaccine india, india vaccine news
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express