scorecardresearch

വഖഫിൽ വഴങ്ങി പശ്ചിമ ബംഗാൾ; സ്വത്ത് വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിർദേശം

വഖഫ് സ്വത്തുക്കളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ പശ്ചിമ ബംഗാൾ ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി നിർദേശം നൽകി

വഖഫ് സ്വത്തുക്കളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ പശ്ചിമ ബംഗാൾ ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി നിർദേശം നൽകി

author-image
WebDesk
New Update
Mamata Banerjee, mamatha

മമത ബാനർജി (ഫയൽ ഫൊട്ടോ)

കൊൽക്കത്ത: കേന്ദ്രസർക്കാരിന്റെ പുതിയ വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാൻ പശ്ചിമ ബംഗാൾ. മാസങ്ങളോളം നിയമത്തെ എതിർത്ത ശേഷമാണ് ബംഗാൾ സർക്കാർ നിയമം അംഗീകരിക്കുന്നത്. ഡിസംബർ 5 നകം സംസ്ഥാനത്തുടനീളമുള്ള 82,000 വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വർഷം ഏപ്രിലിലായിരുന്നു വഖഫ് ഭേദഗതി നിയമം പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.

Advertisment

വ്യാഴാഴ്ച വൈകുന്നേരം എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും അയച്ച കത്തിൽ, പശ്ചിമ ബംഗാൾ ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി പി.ബി. സലിം, സംസ്ഥാനത്തിന്റെ വഖഫ് സ്വത്തുക്കളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ നിശ്ചിത സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

Also Read: എയർബസ് വിമാനങ്ങൾക്ക് അടിയന്തര അറ്റകുറ്റപ്പണി; ഇന്ത്യയിലടക്കം വിമാന സർവീസുകൾ താളംതെറ്റിയേക്കും

സംസ്ഥാനത്ത് നിയമം പ്രാബല്യത്തിൽ വരാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമത ബാനർജി നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ ബിൽ അവതരിപ്പിച്ചതിനുശേഷം സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു.

Advertisment

Also Read: ചെങ്കോട്ട സ്ഫോടനം; അന്വേഷണം ഡൽഹിയിലെ ആശുപത്രികളിലേക്കും വ്യാപിപ്പിച്ച് എൻഐഎ; അൽ ഫലാ ജീവനക്കാരെ ചോദ്യം ചെയ്തു

നിയമം പാസാക്കി ദിവസങ്ങൾക്ക് ശേഷം പൊതു പരിപാടിയിൽ സംസാരിക്കവെ, വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ വരാൻ താൻ അനുവദിക്കില്ലെന്നും ഭിന്നിപ്പിച്ച് ഭരിക്കാൻ ആരെയും സമ്മതിക്കില്ലെന്നും മമത പറഞ്ഞിരുന്നു. സംസ്ഥാനത്ത് 33 ശതമാനം മുസ്ലീങ്ങളുണ്ടെന്നും നൂറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന അവരെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും മമത വ്യക്തമാക്കിയിരുന്നു.

Also Read: പദവികൾ തേടിപ്പോകില്ല; കർണാടക നേതൃമാറ്റത്തിൽ വീണ്ടും പ്രതികരണവുമായി ഡികെ ശിവകുമാർ

മമത ബാനർജിയുടെ നേതൃത്വത്തിൽ ടിഎംസി സർക്കാർ നിയമത്തിനെതിരെ കോടതിയിൽ പോയെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ഭേദഗതി ചെയ്ത നിയമത്തിലെ സെക്ഷൻ 3 ബി പ്രകാരം രാജ്യത്തുടനീളമുള്ള എല്ലാ രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കളുടെയും വിവരങ്ങൾ ആറു മാസത്തിനുള്ളിൽ (ഡിസംബർ 5) സെൻട്രൽ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു നിർദേശം.

Read More: ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവില്ല: അന്താരാഷ്ട്ര ഇടപെടൽ ആവശ്യപ്പെട്ട് മകൻ കാസിം ഖാൻ

Central Government Mamata Banerjee

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: