ലഖ്നൗ: ഹത്രാസ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം ഉത്തർപ്രദേശിൽ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത. ബൽറാംപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായി ദലിത് വിദ്യാര്‍ത്ഥിനി മരിച്ചു. 22 വയസായിരുന്നു പെൺകുട്ടിക്ക്.

ബലാത്സംഗത്തിന് ശേഷം പ്രതി യുവതിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയെങ്കിലും പെൺകുട്ടിയുടെ ആരോഗ്യനില വഷളായപ്പോൾ വീട്ടിലേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

ഷാഹിദ്, സാഹിൽ എന്നീ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. “സൗഹൃദത്തിന്റെ മറവിൽ” അവർ അവളെ അവരുടെ സ്ഥലത്തേക്ക് വിളിച്ചിരുന്നു, ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

“ഗെയ്‌സ്രി പോലീസ് സ്റ്റേഷനിൽ ഞങ്ങൾക്ക് പരാതി ലഭിച്ചു. യുവതി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രി വൈകുവോളം അവർ തിരിച്ചെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാത്രിയിൽ, പെൺകുട്ടി ഒരു റിക്ഷയിൽ മോശം അവസ്ഥയിൽ വീട്ടിലെത്തി, കൈകളിൽ ഗ്ലൂക്കോസ് ഡ്രിപ്പുകൾ ഘടിപ്പിച്ചിരുന്നു. അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വഴിയിൽ വച്ച് മരിച്ചു.”

balrampur rape, hathras rape, dalit woman raped uttar pradesh, dalit woman raped balrampur, crimes against women, Uttar pradesh rapes, indian express

പ്രതിഷേധക്കാരെ ചെറുക്കാൻ ഇന്ത്യ ഗേറ്റിന് മുന്നിൽ സുരക്ഷ സേന

Read More: ദലിത് പെൺകുട്ടിയുടെ പീഡനം: മൃതദേഹം വീട്ടുകാർക്ക് കൊടുത്തില്ല, തിടുക്കത്തിൽ സംസ്‌കരിച്ച് യുപി പൊലീസ്

എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ബൽറാംപൂർ എസ്പി രഞ്ജൻ വർമ്മ പറഞ്ഞു.

“രണ്ട് യുവാക്കൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും തുടർന്ന് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയെന്നും പരാതിയിൽ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. അവളുടെ നില വഷളായപ്പോൾ അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുപകരം അവർ അവളെ വീട്ടിലേക്ക് അയച്ചു. രണ്ട് പ്രതികളെയും ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

യുവതിയുടെ കൈകാലുകൾ ഒടിഞ്ഞിരുന്നതായി സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു എങ്കിലും പൊലീസ് അത് നിഷേധിച്ചു.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് ഹത്രാസ് കേസിൽ കാണിച്ച അശ്രദ്ധ ഒഴിവാക്കാനും കർശന നടപടിയെടുക്കാനും സർക്കാരിനോട് ആവശ്യപ്പെട്ടു.

Read in English: After Hathras: 22-year-old Dalit woman raped, killed in Uttar Pradesh

Editor’s note: In accordance with a Supreme Court order, any information that could lead to the identification of a victim of rape and/or sexual assault, or a child in conflict with the law, cannot be disclosed or revealed in any manner.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook