ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സച്ചിൻ പൈലറ്റ് ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെയും നിയമിച്ചതിന് പിന്നാലെ, ചുമതലയിൽ നിന്ന് എഐസിസി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെയെ ഒഴിവാക്കി. പകരം, ഡൽഹി പിസിസി മുൻ അധ്യക്ഷൻ അജയ് മാക്കനു ചുമതല നൽകി. അഹമ്മദ് പട്ടേലാണ് സമിതി അദ്ധ്യക്ഷൻ. കെസി വേണുഗോപാൽ, അജയ് മാക്കൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.
പട്ടേൽ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മുൻ രാഷ്ട്രീയ സെക്രട്ടറിയാണെങ്കിലും, കെസി വേണുഗോപാൽ രാഹുൽ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവാണ്. പാർട്ടിയിലേക്ക് മടങ്ങാൻ പൈലറ്റിനെ പ്രേരിപ്പിക്കാൻ ഇരുവരും തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി കഠിനമായി പരിശ്രമിച്ചതിനാൽ മാക്കനും പാർട്ടി മുതിർന്ന നേതാവ് രൺദീപ് സുർജേവാലയും ഒരു മാസത്തോളം രാജസ്ഥാനിൽ എഐസിസി നിരീക്ഷകരായി തുടർന്നിരുന്നു. പൈലറ്റും മുതിർന്ന കോൺഗ്രസ് നേതാക്കളും തമ്മിൽ നടന്ന സന്ധി ചർച്ചയുടെ യുക്തിസഹമായ അടുത്ത ഘട്ടമായാണ് പാണ്ഡെയെ നീക്കം ചെയ്യുന്നത്.
Read More: ഫെയ്സ്ബുക്കിനെ നിയന്ത്രിക്കുന്നത് ബിജെപിയെന്ന് രാഹുൽ; പരാമർശം വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന് പിറകേ
കേന്ദ്ര നേതാക്കളുമായുള്ള ചർച്ചയിൽ, പാണ്ഡെയുടെ പ്രവർത്തനരീതിയിൽ പൈലറ്റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാണ്ഡെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ അനുകൂലിക്കുകയും പക്ഷപാതപരമായി പ്രവർത്തിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
പൈലറ്റിനെ ഡൽഹിയിലേക്ക് മാറ്റി, ഒരു സുപ്രധാന സംസ്ഥാനത്തിന്റെ എഐസിസി ജനറൽ സെക്രട്ടറിയാക്കാനുള്ള പദ്ധതി ഉടൻ നടക്കില്ലെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു. രാജസ്ഥാനിലെ പാർട്ടിയുടെ എല്ലാ വിഭാഗങ്ങളുമായും കമ്മിറ്റി ചർച്ച നടത്തിയ ശേഷമേ ഇതിൽ തീരുമാനമുണ്ടാകൂ. അടുത്ത സെറ്റ് മാറ്റങ്ങൾ അതിന്റെ ഭാഗമാകും,” ഒരു മുതിർന്ന നേതാവ് ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. പൈലറ്റിനെ ഉടൻ ഡൽഹിയിലേക്ക് മാറ്റാമെന്ന് ഗെഹ്‌ലോട്ടുമായി അടുത്തവർ അവകാശപ്പെട്ടു.
Read in English: After floor test, Ajay Maken new Rajasthan Congress in-charge