ന്യൂഡൽഹി: ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് നാല് മക്കളെയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി അമ്മ ആത്മഹത്യ ചെയ്തു.  ഹിമാചൽ പ്രദേശിനടുത്ത് ഹാമിർപുറിൽ അംഗാവ് ഗ്രാമത്തിലാണ് സംഭവം.  നാല് മക്കളിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അത്യാസന്ന നിലയിലാണ്.

വെളളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പ്രേമാവതി എന്ന അറിയപ്പെടുന്ന സുഖോ(28) ഉം അവരുടെ ഭർത്താവും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതിന് ശേഷം ഭർത്താവ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. ഈ സമയത്താണ് സുഖോ മക്കളെ അഗ്നിക്കിരയാക്കിയത്.

സപ്‌ന(ഏഴ്), പ്രശാന്ത്(അഞ്ച്), സ്നേഹ(മൂന്ന്), ദിവ്യാൻഷ് (ഒന്ന്) എന്നിവരെ വീട്ടിനകത്ത് കെട്ടിയിട്ട ശേഷമായിരുന്നു അതിക്രമം. പ്രേമാവതി നാല് പേരുടെയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാല് പേർക്കും രക്ഷപ്പെടാൻ പോലും സാധിക്കാത്ത വിധമായിരുന്നു ക്രൂരത കാട്ടിയത്.

പിന്നാലെ പ്രേമാവതിയും തന്റെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ഒരു വയസ് മാത്രം പ്രായമായ നാലാമത്തെ കുഞ്ഞ് ദിവ്യാൻഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അയൽവാസികളെത്തി തീയണച്ച ശേഷം സപ്‌നയെയും പ്രശാന്തിനെയും സ്നേഹയെയും ആശുപത്രിയിലെത്തിച്ചു.

മൂത്തമകൾ സപ്ന കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വച്ചാണ് മരണത്തിന് കീഴടങ്ങിയത്. മറ്റ് മൂന്ന് പേരെയും ഝാൻസിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രേമാവതിയും സ്വപ്നയും ഇവിടെ വച്ച് മരണമടഞ്ഞു. പ്രശാന്ത് ഇപ്പോഴും അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുകയാണ്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook