scorecardresearch

ഹരിയാനയിലെ നുഹില്‍ ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; നാല് മരണം, നിരവധി പേര്‍ക്ക് പരുക്ക്

പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടും അക്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടും അക്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

author-image
WebDesk
New Update
Hariyana|India

ഹരിയാനയിലെ നുഹില്‍ ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; ഒരു മരണം, അഞ്ച് പേര്‍ക്ക് പരുക്ക്

നുഹില്‍: ഹരിയാനയിലെ നുഹില്‍ ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) നടത്തിയ ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment

വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്നലെ വൈകുന്നേരം വരെ ''ഒരു ക്ഷേത്രത്തില്‍ 3,000-4,000 പേരെ ബന്ദികളാക്കിയിരിക്കുന്നു'' എന്ന് അവകാശപ്പെട്ട് സംസ്ഥാന ആഭ്യന്തരമന്ത്രി കേന്ദ്രത്തില്‍ നിന്ന് അധിക സേനയെ തേടി.

വൈകിട്ട് 7 മണിയോടെ ഗുഡ്ഗാവിനടുത്തുള്ള സോഹ്ന ചൗക്കിലേക്ക് അക്രമം വ്യാപിക്കുകയും ചില വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. അതേസമയം, സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ മുഖ്യമന്ത്രി എം എല്‍ ഖട്ടാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ''നൂഹില്‍ ഉയര്‍ന്നുവന്ന സാഹചര്യം സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും കൂടുതല്‍ ഉത്തരവാദിത്തവും സാഹോദര്യം ഉറപ്പാക്കലും കൂടുതല്‍ പ്രധാനമാക്കുന്നു,'' അദ്ദേഹം പറഞ്ഞു. ''എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാം. തെറ്റായ വിവരങ്ങള്‍/സന്ദേശങ്ങള്‍ അയക്കുന്നതില്‍ / പ്രചരിപ്പിക്കുന്നതില്‍ ആരും ഏര്‍പ്പെടരുത്. ആരും ഇന്ത്യന്‍ ഭരണഘടനയ്ക്ക് അതീതരല്ല. അദ്ദേഹം പറഞ്ഞു.

ബ്രിജ് മണ്ഡല് ജലാഭിഷേക് യാത്ര രാവിലെ ഗുഡ്ഗാവിലെ സിവില്‍ ലൈനില്‍ നിന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഗാര്‍ഗി കക്കറും മറ്റുള്ളവരും ഫ്‌ലാഗ് ഓഫ് ചെയ്തു, ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ ഉച്ചയ്ക്ക് 1.30 ഓടെ നുഹിലൂടെ ഫിറോസ്പൂര്‍ ജിര്‍ക്കയിലേക്ക് പോകുകയായിരുന്നു. ഏകദേശം 1,000 പൊലീസുകാരെ വഴിയില്‍ മൂന്ന് സ്ഥലങ്ങളിലായി വിന്യസിച്ചു. യാത്രയുടെ സംഘാടകര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Advertisment

നുഹിലെ ഖെദ്ല മോഡിന് സമീപം ഒരു സംഘം യുവാക്കള്‍ ഘോഷയാത്ര തടയുകയും പങ്കെടുത്തവര്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. ഘോഷയാത്രയിലെ ഒന്നോ രണ്ടോ കാറുകള്‍ അഗ്‌നിക്കിരയാക്കി, പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടും അക്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Hariyana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: