വെബ്‌സൈറ്റിലെ പിഴവ്; രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതി അലക്ഷ്യ കേസ് ഇല്ലെന്ന് സുപ്രീം കോടതി

കോടതിയെ ആക്ഷേപിച്ചെന്നാരോപിച്ച് ആസ്ത ഖുറാന എന്നയാള്‍ നല്‍കിയ പരാതിയിലാണ് ഇപ്പോൾ നടപടി

Rajdeep Sardesai

ന്യൂഡൽഹി: ജുഡീഷ്യറിയെ വിമർശിക്കുക വഴി അനാദരവ് പ്രകടിപ്പിച്ചെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ സ്വമേധയാ കേസെടുത്തുവെന്ന വാർത്ത തള്ളി സുപ്രീം കോടതി. കേസെടുത്തില്ലെന്നും, അത് വെബ്സൈറ്റിലെ പിഴവാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

രാജ്ദീപ് സർദേശായിക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തുവെന്ന് ചില വാർത്താ ചാനലുകളിൽ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് ഇത്. രാജ്ദീപ് സർദേശായിക്കെതിരെ ഇത്തരം നടപടികളൊന്നും കൈകൊണ്ടിട്ടില്ല. എന്നിരുന്നാലും, സുപ്രീം കോടതി വെബ്‌സൈറ്റ് വീഡിയോ കേസ് നമ്പർ കാണിച്ചിരിക്കുന്നു. ശ്രദ്ധക്കുറവ് മൂലം സംഭവിച്ചതാണ്. ഇത് ശരിയാക്കുന്നതിനുള്ള ഉചിതമായ നടപടി പ്രക്രിയയിലാണ്.”

കഴിഞ്ഞ വർഷം സെപ്റ്റംബർ 21 ന് ഹരിയാന സ്വദേശിയായ ആസ്ത ഖുറാന അഡ്വക്കേറ്റ് ഓംപ്രകാശ് പരിഹാർ വഴി സമർപ്പിച്ച ഹർജി ഫെബ്രുവരി 13 ന് രജിസ്റ്റർ ചെയ്തതായി സുപ്രീം കോടതിയുടെ വെബ്‌സൈറ്റിനെ ആധാരമാക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഓഗസ്റ്റിലുമാണ് കോടതിയെ വിമര്‍ശിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തത്. നേരത്തെ ഇതേ പരാതിയില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കൂടുതല്‍ നടപടികള്‍ എടുക്കുന്നതില്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഒരു ട്വീറ്റ് കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ലഭിച്ചതിനെ കുറിച്ചും മറ്റൊരു ട്വീറ്റ് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്രയെ കുറിച്ചുമായിരുന്നു.

ഇതിന് പിന്നാലെ അഞ്ച് മാസങ്ങൾക്കിപ്പുറമാണ് സുപ്രീം കോടതി നടപടി. ജുലൈയിൽ രാജ്ദീപ് സർദേശായി നടത്തിയ രണ്ട് ട്വീറ്റുകൾക്കെതിരെയായിരുന്നു ആസ്ത ഖുറാനയുടെ പരാതി. ഒരു വ്യക്തിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്നതിന് അറ്റോർണി ജനറലിന്റെയോ സോളിസിറ്റർ ജനറലിന്റെയോ സമ്മതം ആവശ്യമാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: After case shows up on its website sc clarifies no contempt action on rajdeep

Next Story
ആംനെസ്റ്റി ഇന്റർനാഷനലിനറെ 17.66 കോടി രൂപയുടെ സ്വത്തുക്കൾ എൻ‌ഫോഴ്സ്മെന്റ് കണ്ടുകെട്ടിAmnesty India, Amnesty India properties, Amnesty International India, ED Amnesty India, indian express news, ആംനെസ്റ്റി, ആംനെസ്റ്റി ഇന്റർനാഷനൽ, ഇഡി, എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com