scorecardresearch

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അതിക്രമിച്ചു കയറി; ബിജെപി എംപിക്കെതിരെ കേസ്

വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സുമൻ ആനന്ദിന്റെ പരാതിയിൽ സെപ്റ്റംബർ ഒന്നിനാണ് കുന്ദ പൊലീസ് സ്റ്റേഷനിൽ ദുബെയ്‌ക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്

വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സുമൻ ആനന്ദിന്റെ പരാതിയിൽ സെപ്റ്റംബർ ഒന്നിനാണ് കുന്ദ പൊലീസ് സ്റ്റേഷനിൽ ദുബെയ്‌ക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്

author-image
WebDesk
New Update
Nishikant Dubey, DC Manjunath Bhajantri, ie malayalam

നിഷികാന്ത് ദുബെ, മഞ്ജുനാഥ് ഭജൻത്രി

ന്യൂഡൽഹി: ജാര്‍ഖണ്ഡിലെ ദിയോഘര്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അതിക്രമിച്ചു കയറിയ സംഭവത്തിൽ ബിജെപി എംപിമാരായ നിഷികാന്ത് ദുബെ, മനോജ് തിവാരി, ദുബെയുടെ രണ്ട് ആണ്‍ മക്കള്‍, വിമാനത്താവള ഡയറക്ടര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു. ഓഗസ്റ്റ് 31 ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ കയറി ചാര്‍ട്ടേര്‍ഡ് വിമാനത്തിന് രാത്രിയില്‍ പറന്നുയരുന്നതിനുള്ള അനുമതിക്കായി ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചുവെന്നാണ് കേസ്.

Advertisment

ദിയോഘർ വിമാനത്താവളത്തിലെ നിയന്ത്രിത പ്രദേശത്ത് പ്രവേശിച്ചതിന് ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർക്കും ജാർഖണ്ഡ് പൊലീസ് ഉദ്യോഗസ്ഥർക്കും എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. ''ഇത് (എഫ്‌ഐആർ) അസംബന്ധവും 100 ശതമാനം കെട്ടിച്ചമച്ച കഥയാണ്. സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചതിനാൽ പിടിക്കപ്പെട്ടു. യോഗ്യതയുള്ള അധികാരികളുടെ അന്വേഷണത്തിൽ സത്യം വെളിപ്പെടും,'' ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജൻത്രി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സുമൻ ആനന്ദിന്റെ പരാതിയിൽ സെപ്റ്റംബർ ഒന്നിനാണ് കുന്ദ പൊലീസ് സ്റ്റേഷനിൽ ദുബെയ്‌ക്കും മറ്റുള്ളവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എടിസി മുറിയിൽ പ്രവേശിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും രാത്രി ടേക്ക് ഓഫ് / ലാൻഡിങ് സൗകര്യം ഇല്ലെങ്കിലും ടേക്ക് ഓഫ് ക്ലിയറൻസ് നൽകാൻ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.

''ദുബെയും മറ്റുള്ളവരും എടിസി മുറിയുടെ അകത്തേക്ക് വന്നു. പൈലറ്റിനോട് ടേക്ക് ഓഫ് ചെയ്യാൻ ക്ലിയറൻസിനായി സമ്മർദ്ദം ചെലുത്തുകയായിരുന്നു''വെന്ന് ജാർഖണ്ഡിലെ കാബിനറ്റ്-കോഓർഡിനേഷൻ (സിവിൽ ഏവിയേഷൻ) പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ഡിസി ഭജൻത്രി എഴുതിയിട്ടുണ്ട്.

Advertisment

എടിസി പരിസരത്ത് പ്രവേശിക്കുന്നതിന്, ഒരു വ്യക്തിക്ക് എയർപോർട്ട് ഓപ്പറേറ്റർ നൽകുന്ന ഒരു എയറോഡ്രോം എൻട്രി പെർമിറ്റ് (AEP) ആവശ്യമാണ്. വലിയ വിമാനത്താവളങ്ങളിൽ, സിഐഎസ്എഫ് സുരക്ഷാ ചുമതലകൾ ഏറ്റെടുക്കുമ്പോൾ, ദിയോഘർ പോലുള്ള ചെറിയ വിമാനത്താവളത്തിൽ, സുരക്ഷാ ചുമതലകൾ കൈകാര്യം ചെയ്യുന്നത് സംസ്ഥാന പൊലീസാണ്. ഡിഎസ്പി സുമൻ ആനന്ദിനാണ് ദിയോഘർ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല.

എടിസി കെട്ടിടത്തിൽ പ്രവേശിക്കുന്നതിന് ഒരു വ്യക്തിക്ക് മുൻകൂർ അനുമതി ആവശ്യമാണ്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) നൽകുന്ന എഇപി അപേക്ഷാ ഫോമിൽ ഒരാൾക്ക് പ്രവേശിക്കാൻ കഴിയുന്ന 13 സോണുകൾ ഉണ്ട്. അറൈവൽ ഹാൾ, ഡിപ്പാർച്ചർ ഹാൾ, ടെർമിനൽ കെട്ടിടം, സെക്യൂരിറ്റി ഹോൾഡ് ഏരിയ, ഏപ്രോൺ ഏരിയ, എടിസി കെട്ടിടം, എടിസി ടവർ, കാർഗോ ടെർമിനൽ കെട്ടിടം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആവശ്യകതയുടെ അടിസ്ഥാനത്തിലാണ് പ്രവേശന അനുമതി നൽകുന്നത്. ഉദാഹരണത്തിന്, അറൈവൽ ഹാൾ, ഡിപ്പാർച്ചർ ഹാൾ, ടെർമിനൽ ബിൽഡിംഗ്, സെക്യൂരിറ്റി ഹോൾഡ് ഏരിയ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അനുമതിയുള്ള എയർലൈൻ ഗ്രൗണ്ട് സ്റ്റാഫിന് എടിസി ടവറിലേക്കോ എടിസി കെട്ടിടത്തിലേക്കോ പ്രവേശിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈയിലാണ് ദിയോഘര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഇവിടെ രാത്രികാല പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ആയിട്ടില്ല. സൂര്യാസ്തമയത്തിന് അര മണിക്കൂര്‍ മുമ്പുവരെ വിമാന സര്‍വീസുകള്‍ നടത്താനാണ് നിലവില്‍ അനുമതിയുള്ളത്. ദിയോഘർ ഉൾപ്പെടെ രാജ്യത്ത് 25 വിമാനത്താവളങ്ങളിൽ രാത്രി ലാൻഡിങ് സൗകര്യങ്ങളില്ലെന്ന് ജൂലൈ 25 ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടിയായി സർക്കാർ പറഞ്ഞിരുന്നു.

Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: